SignIn
Kerala Kaumudi Online
Wednesday, 30 September 2026 9.44 PM IST

'ഇംഗ്ലണ്ടിനുവേണ്ടിയാണോ കൊഹ്‌ലി  കളിക്കുന്നതെന്ന് തോന്നിപ്പോയി,​ 2027ന് ശേഷം അദ്ദേഹം ഏകദിന ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവ്'

ashwin-virat-kohli
മുൻ ഇന്ത്യൻ താരം ആർ അശ്വിൻ, വിരാട് കൊഹ്‌ലി

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ വിരാട് കൊഹ്‌ലി പുറത്താകാതെ നേടിയ തകർപ്പൻ സെഞ്ച്വറിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഇംഗ്ലണ്ടിൽ ഇംഗ്ലണ്ടിനുവേണ്ടിയാണോ കൊഹ്‌ലി കളിക്കുന്നതെന്ന് തോന്നിപ്പോയെന്ന് അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇംഗ്ലണ്ടിൽ ഇംഗ്ലണ്ടിനുവേണ്ടിയാണോ കൊഹ്‌ലി കളിക്കുന്നതെന്ന് തോന്നിപ്പോയി. ഇത്രയും മികച്ച ഒഴുക്കോടെ ബാറ്റ് ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. അദ്ദേഹം ഇപ്പോൾ ബാറ്റ് ചെയ്യുന്ന രീതി അതിശയിപ്പിക്കുന്നതാണ്. 2027ന് ശേഷം അദ്ദേഹം ഏകദിന ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. എല്ലാം മനോഭാവത്തെ ആശ്രയിച്ചിരിക്കും. ഉയർന്ന നിലവാരത്തിലുള്ള ഫിറ്റ്നസ് നിലനിർത്തുകയും അതേ നിലവാരത്തിൽ ബാറ്റിംഗ് ഫോം തുടരുകയും ചെയ്യുന്നത് വലിയ പരിശ്രമം ആവശ്യപ്പെടുന്ന കാര്യമാണ്.

ഫിറ്റ്നസ് ലെവൽ എലൈറ്റ് ലെവലിൽ നിലനിർത്താനും ബാറ്റിംഗ് ഫോം എലൈറ്റ് ലെവലിൽ നിലനിർത്താനും വളരെയധികം പരിശ്രമം ആവശ്യമാണ്. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ നമുക്ക് കാണാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ അദ്ദേഹം പരിശീലനത്തിനിടെ ചെയ്യുന്നുണ്ടാകാം. എന്നാൽ ഇതെല്ലാം വർഷങ്ങളോളം തുടരാൻ അദ്ദേഹത്തിന് താൽപര്യമുണ്ടാകണമെന്നില്ല. 2027ന് ശേഷം ഏകദിന ക്രിക്കറ്റ് മാത്രം കളിക്കുന്നതിൽ പ്രായോഗികമായി വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം ടെസ്റ്റ്, ട്വന്റി-20 ക്രിക്കറ്റുകളിൽ നിന്ന് നേരത്തെ വിരമിച്ചുകഴിഞ്ഞു,'- അശ്വിൻ കൂട്ടിച്ചേർത്തു.

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ 88 പന്തിൽ 139 റൺസിന്റെ മിന്നും പ്രകടനമായിരുന്നു തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കൊഹ്‌ലി കാഴ്‌ചവച്ചത്. 296 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു. 10 ഫോറും ഒമ്പത് സിക്സും ഉൾപ്പെട്ടതായിരുന്നു കൊഹ്‌ലിയുടെ ഇന്നിംഗ്സ്. ഏകദിനത്തിലെ താരത്തിന്റെ 55-ാം സെഞ്ച്വറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 86ാം സെഞ്ച്വറിയുമാണിത്. അതേസമയം, ഇനി പരമ്പരയിലെ രണ്ടാം മത്സരം നാളെ ഗോഹട്ടിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

English Summary

Former India spinner Ravichandran Ashwin praised Virat Kohli’s unbeaten 139 against West Indies in the first ODI, calling his batting remarkable. Ashwin also suggested that Kohli’s ODI career could be nearing its end after the 2027 World Cup, given the effort required to maintain elite fitness and form. Kohli’s innings included 10 fours and nine sixes and marked his 55th ODI century.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R ASHWIN, VIRAT KOHLI, INDVSWI, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360