
റിയാദ്: പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നറിയിപ്പുമായി സൗദി സിവില്‍ ഡിഫന്‍സ്. രാജ്യത്ത് വേനല്‍ച്ചൂട് അതിശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്കുള്ളില്‍ തീപ്പിടിത്തമുണ്ടാക്കാന്‍ സാദ്ധ്യതയുള്ള വസ്തുക്കള്‍ ഒരുകാരണവശാലും സൂക്ഷിക്കരുത് എന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. തീപ്പിടിത്തം, സ്‌ഫോടനം എന്നിവ ഉണ്ടാകാന്‍ കാരണമാകുന്ന വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ എത്രയും വേഗം അവ നീക്കം ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഉയര്‍ന്ന താപനില മൂലം ഇത്തരം വസ്തുക്കള്‍ അപകടകരമാകുകയും ജീവനും സ്വത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കടുത്ത ചൂടുള്ള കാലാവസ്ഥയില്‍ പൊട്ടിത്തെറിക്കാനും തീപ്പിടിത്തമുണ്ടാകാനും കാരണമാകുന്ന പവര്‍ ബാങ്കുകള്‍, മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍, ലൈറ്ററുകള്‍,ഗ്യാസ് കാനിസ്റ്ററുകള്‍, പെര്‍ഫ്യൂം, ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ഹാന്‍ഡ് സാനിട്ടൈസറുകള്‍ എന്നീ വസ്തുക്കള്‍ വാഹനങ്ങളില്‍ നിന്ന് നീക്കം ചെയ്യാനാണ് സൗദി സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
വേനല്‍ക്കാലത്ത് പൊതുസ്ഥലങ്ങളിലും വെയില്‍ നേരിട്ട് പതിക്കുന്ന സ്ഥലങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ ഒരു കാരണവശാലും വിട്ടുവീഴ്ചാ മനോഭാവത്തോടെ പെരുമാറാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സിവില്‍ ഡിഫന്‍സ് ഔദ്യോഗിക മാദ്ധ്യമങ്ങളിലൂടെയും സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണമെന്ന് പ്രവാസികളോടും സ്വദേശി പൗരന്‍മാരോടും അധികൃതര്‍ നിര്‍ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |