
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) അംഗരാജ്യങ്ങളിലെ മേധാവിമാരുടെ 25-ാമത് യോഗത്തിൽ പങ്കെടുക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് താജിക്കിസ്ഥാനിലേക്ക് തിരിച്ചു. ഇന്നും നാളെയുമായാണ് യോഗം. വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, ഗതാഗത ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യും. നിലവിലുള്ള സഹകരണ പദ്ധതികളുടെ പരോഗതി വിലയിരുത്തും. സംഘടനയുടെ സാമ്പത്തികവും സ്ഥാപനപരവുമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളും പരിഗണിക്കും. സ്റ്റാർട്ടപ്പുകൾ, നൂതനാശയങ്ങൾ, ഡിജിറ്റൽ പൊതുസംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലുള്ള ഇന്ത്യയുടെ അനുഭവങ്ങളും സഹകരണ സാദ്ധ്യതകളും യോഗത്തിൽ ശ്രദ്ധേയമാകും. അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സഹകരണത്തിന് പുതിയ വഴികൾ കണ്ടെത്തുന്നതിനും അവസരമൊരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |