
റായ്പുർ: സിംബാബ്വേയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ വിജയിച്ച് മൂന്ന് മത്സര പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഇന്നലെ റായ്പുരിൽ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 102 റൺസ് നേടിയത്. ഇന്ത്യ 8.5 ഓവറിൽ ഒറ്റവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ചിപ്പോ തിരിപാനോയും (34),ക്യാപ്ടൻ ജോസഫൈൻ എൻകോമോ(27)യുമാണ് സിംബാബ്വേ നിരയിൽ രണ്ടക്കം കണ്ടത്. ഇന്ത്യയ്ക്ക് വേണ്ടി കഴിഞ്ഞ കളിയിൽ അരങ്ങേറിയ നിക്കി പ്രസാദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രാന്തി ഗൗഡ്,നന്ദനി ശർമ്മ,ദീപ്തി ശർമ്മ, ശ്രീചരണി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ രണ്ട് പന്തുകളിലാണ് നിക്കി വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി ഷെഫാലി (55) അർദ്ധസെഞ്ച്വറിയും ക്യാപ്ടൻ സ്മൃതി മാന്ഥന പുറത്താകാതെ 47 റൺസും നേടി. മൂന്നാം മത്സരം ചൊവ്വാഴ്ച ഇതേ വേദിയിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |