SignIn
Kerala Kaumudi Online
Monday, 19 October 2026 8.40 AM IST

ഇറാന് പുതിയ പ്രതിരോധ മന്ത്രി

t

ടെഹ്റാൻ: യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ സ്തംഭിച്ചിരിക്കെ, പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ച് ഇറാൻ. ഇറാന്റെ മിസൈൽ പദ്ധതിയുടെ ശില്പികളിൽ ഒരാളായ മെഹർദാദ് കെതാബ്‌ചിയാണ് ഇറാനിയൻ പ്രതിരോധ മന്ത്രാലയത്തെ ഇനി നയിക്കുക. മുൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദേഹ് ഫെബ്രുവരിയിലെ യു.എസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ഇടക്കാല ഭരണത്തിന് കീഴിലായിരുന്നു മന്ത്രാലയം. അതേ സമയം, ഹോർമുസ് കടലിടുക്ക് തുറക്കാൻ ആവിഷ്കരിച്ച ഏഴ് ദിന നിർദ്ദേശം തങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാനെതിരായ നാവിക ഉപരോധം യു.എസ് പിൻവലിച്ചാൽ ആറാം ദിനം ഹോർമുസ് തുറക്കാമെന്നും ഏഴാം ദിനം ഔദ്യോഗിക ചർച്ച തുടങ്ങാമെന്നുമാണ് വ്യവസ്ഥ. നിർദ്ദേശം യു.എസ് നേരത്തെ തള്ളിയിരുന്നു. നിർദ്ദേശത്തിൽ ഭേദഗതികൾ വരുത്താൻ മദ്ധ്യസ്ഥ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360