
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടിലെ ട്വീറ്റിനെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യഹർജി സമർപ്പിക്കാൻ നീക്കം. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,സോഷ്യൽ മീഡിയ അഡ്മിനിസ്ട്രേറ്രർ എന്നിവർക്കെതിരെ ഹർജി സമർപ്പിക്കാൻ അഭിഭാഷകയായ സവിത സിംഗ് അറ്റോർണി ജനറലിന്റെ അനുമതി തേടി. നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവത്തെയും,ചീഫ് ജസ്റ്റിസ് പദവിയെയും ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്ന് എ.ജിക്ക് നൽകിയ കത്തിൽ അഭിഭാഷക ചൂണ്ടിക്കാട്ടി. വിവാദമായതോടെ ട്വീറ്റ് നീക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |