മസ്‌കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ കാർഗോ കപ്പലിന് നേരേയുണ്ടായ ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു. 14 ഇന്ത്യൻ നാവികരുമായി പോയിരുന്ന എംഎസ്‌വി അൽ ജുസുഫി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുജറാത്ത് സ്വദേശിയായ നാവികൻ ഗൻഡാർ നഹിം അജിജ് ആണ് കൊല്ലപ്പെട്ടത്.
തിരിച്ചറിയാത്ത മേഖലയിൽ നിന്നുണ്ടായ വ്യോമാക്രമണത്തിലാണ് നാവികൻ കൊല്ലപ്പെട്ടതെന്നാണ് കേന്ദ്രമന്ത്രി സർബാനന്ത സോണോവാൾ വ്യക്തമാക്കിയത്. മറ്റ് 13പേരെ കപ്പലിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഒമാൻ കോസ്റ്റ്‌ഗാർഡാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഫെബ്രുവരി മുതൽ 22 ഇന്ത്യക്കാരാണ് അമേരിക്ക - ഇസ്രയേൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്. ഇതിൽ 14പേർ നാവികരായിരുന്നു എന്നാണ് കഴിഞ്ഞ ആഴ്‌ച കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നത്.
An Indian sailor from Gujarat was killed in an aerial attack on the cargo vessel MSV Al Jusufi off the coast of Oman. The ship was carrying 14 Indian sailors. Oman Coast Guard rescued the remaining 13 crew members and moved them to safety.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |