SignIn
Kerala Kaumudi Online
Monday, 09 November 2026 12.09 AM IST

അദ്വാനിയുടെ 99-ാം ജന്മദിനം ആഘോഷമാക്കി ബി.ജെ.പി  പാർട്ടി ആസ്ഥാനത്ത് പൂജയും ഹവനും ആശംസ അറിയിച്ച് മോദിയും അമിത് ഷായും 

d

ന്യൂഡൽഹി: ബി.ജെ.പിയുടെ സ്ഥാപക നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനിയുടെ 99-ാം ജന്മദിനം പാർട്ടി ആസ്ഥാനത്ത് ആഘോഷിച്ചു.

പൂജയും ഹവനും ഉൾപ്പെടെയുള്ള ചടങ്ങുകൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കൾ അദ്വാനിക്ക് ആശംസകൾ നേർന്നു.

അദ്വാനിയുടെ മകൾ പ്രതിഭ അദ്വാനി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അദ്വാനിയുടെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങളും പ്രസംഗങ്ങളും ഉൾപ്പെടുത്തിയ 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ സംഭാവനകളും സംഘടനാ പ്രവർത്തനങ്ങളും അനുസ്മരിച്ച് നേതാക്കൾ സംസാരിച്ചു. നിതിൻ നബിൻ അദ്വാനിയുടെ വസതിയിലെത്തി അദ്ദേഹത്തിന് ആശംസ നേർന്നു.

വാജ്‌പേയിയും അദ്വാനിയും ചേർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റി. ജനസംഘത്തെ ശക്തിപ്പെടുത്തുന്നതിലും ബി.ജെ.പിയെ വളർത്തിയെടുക്കുന്നതിലും അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിലും അദ്വാനി പ്രധാനപങ്കുവഹിച്ചു.

- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ

ആശംസാ സന്ദേശം

രാഷ്ട്രസേവനത്തിന്റെ പ്രതീകവും ബി.ജെ.പിയുടെ ശില്പിയും തത്വാധിഷ്ഠിത രാഷ്ട്രതന്ത്രജ്ഞനുമാണ് അദ്വാനി. സാധാരണ കുടുംബത്തിൽനിന്ന് ബി.ജെ.പിയുടെ സ്ഥാപക നേതാവും ദേശീയ അദ്ധ്യക്ഷനും ഉപപ്രധാനമന്ത്രിയുമായി ഉയർന്ന അദ്ദേഹത്തിന്റെ ജീവിതം രാഷ്ട്രസേവനത്തിന്റെ മാതൃകയാണ്.

-അമിത് ഷാ

കേന്ദ്ര ആഭ്യന്തരമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360