SignIn
Kerala Kaumudi Online
Sunday, 08 November 2026 3.13 PM IST

'സമരം വഴിയിൽ ഉപേക്ഷിക്കില്ല, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്  കുമാറിനെ പുറത്താക്കുന്നത്  വരെ  തുടരും'

kc-venugopal
കെ സി വേണുഗോപാൽ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടികൾ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സമരം വഴിയിൽ ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം നിലവിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് പ്രതിഷേധ പരിപാടികളിൽ ചെറിയൊരു ഇടവേളയുണ്ടായതെന്നും വ്യക്തമാക്കി. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം പൂർണമായും നിഷ്‌പക്ഷവും സുതാര്യവുമാകുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ ഒന്നിന് കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച മഹാറാലി സമീപകാലത്ത് രാജ്യം കണ്ടതിൽവച്ച് ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയാണ് കോൺഗ്രസ് പോരാടുന്നത്. അത് തുടരുമെന്നും വേണുഗോപാൽ പറഞ്ഞു.

അതേസമയം, പല സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും വോട്ടർ ഐ ഡി കാർഡുമായി ബന്ധിപ്പിക്കുന്നത് സാധാരണക്കാരെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ അടുത്ത ഒന്നരമാസത്തിനുള്ളിൽ രാജ്യവ്യാപകമായി പഞ്ചായത്ത് തലത്തിൽ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' പ്രചരണത്തിന് കോൺഗ്രസ് തുടക്കമിടുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

English Summary

AICC General Secretary K.C. Venugopal announced nationwide protests against Chief Election Commissioner Gyanesh Kumar will continue until his removal, aiming for a neutral election system. He stated a "Vote Bachao, Desh Bachao" campaign would launch in 1.5 months at the Panchayat level, opposing the linking of voter IDs with government services, which adversely affects common citizens.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KC VENUGOPAL, INDIA BLOCK PROTEST, CONGRESS PROTEST AGAINST GYANESH KUMAR, GYANESHKUMAR, NARENDRAMODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360