കുവൈറ്റ് സിറ്റി: മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11പേർക്ക് പരിക്ക്. കുവൈറ്റ് അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് രാത്രി ഷിഫ്‌റ്റ് ജോലിക്കായി പോകുന്നതിനിടെ ആയിരുന്നു സംഭവം. അപകടത്തിൽ നൈസിൽ സുനിൽ എന്ന നഴ്‌സിന് കൈ നഷ്‌ടപ്പെട്ടു. മറ്റ് പത്തുപേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഗ്ലാസിയർ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ ബസ് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പലർക്കും തോളിനുൾപ്പെടെ പരിക്കേറ്റവർക്കേറ്റിട്ടുണ്ട്.
A bus carrying Malayali women nurses from Abbasiya to Farwaniya Hospital in Kuwait met with an accident, injuring 11 people. Nurse Naisil Sunil reportedly lost one hand, while the other ten sustained non-serious injuries. The injured were admitted to Farwaniya Hospital. The bus driver reportedly fled the scene after the accident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |