SignIn
Kerala Kaumudi Online
Monday, 09 November 2026 12.45 AM IST

ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വിഹിതം കൂടുന്നു

ele

പുനെ: അടുത്ത വർഷം ഇന്ത്യയിലെ വിൽപ്പനയുടെ 20 ശതമാനത്തിലേറെ ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് മെഴ്‌സിഡസ് ബെൻസ് ചെയർമാൻ ഒല കല്ലേനിയസ്. നിലവിൽ ഒറ്റയക്ക ശതമാനത്തിലുള്ള ഇലക്ട്രിക് വാഹന വിൽപ്പനയിൽ അടുത്ത വർഷം വലിയ വർദ്ധനയുണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പുതിയ തലമുറ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും വേഗത്തിലുള്ള ചാർജിംഗ് സൗകര്യവും നൽകുന്നതാണ് വളർച്ചയ്ക്ക് കരുത്താകുകയെന്ന് പുതിയ ജി.എൽ.സി ഇലക്ട്രിക് എസ്.യു.വിയുടെ അവതരണച്ചടങ്ങിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങളുടെ പുരോഗതിയും ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കും.

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ എൻട്രി ലെവൽ മോഡലുകൾ മുതൽ എസ് ക്ലാസ് വരെ എല്ലാ പ്രധാന ശ്രേണികളിലും ഇലക്ട്രിക് പതിപ്പുകൾ അവതരിപ്പിക്കാനാണ് മെഴ്‌സിഡീസ് ബെൻസിന്റെ പദ്ധതി. അതേസമയം, ആവശ്യക്കാരുള്ളിടത്തോളം പെട്രോൾ, ഡീസൽ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം വിപണിയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജർമ്മനിക്ക് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ ഗവേഷണ-വികസന കേന്ദ്രം ഇന്ത്യയിലാണ്. ആഗോളതലത്തിലെ വാഹന വികസനത്തിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ വിപുലമാകുമെന്നും കല്ലേനിയസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360