SignIn
Kerala Kaumudi Online
Monday, 09 November 2026 12.45 AM IST

350 വിൽപ്പന-സേവന കേന്ദ്രങ്ങളുമായി സ്കോഡ

skoda

കൊച്ചി: രാജ്യത്തെ 193 നഗരങ്ങളിലായി 350 വിൽപ്പന-സേവന കേന്ദ്രങ്ങൾ തുറന്ന് സ്കോഡ ഓട്ടോ ഇന്ത്യ. മണിപ്പൂരിലെ ഇംഫാലിലാണ് 350-ാമത്തെ ടച്ച് പോയിന്റ് ആരംഭിച്ചത്.

79 ഡീലർ പങ്കാളികളുടെ നേതൃത്വത്തിൽ 270 വിൽപ്പന കേന്ദ്രങ്ങളും 203 സർവീസ് കേന്ദ്രങ്ങളുമാണ് നിലവിലുള്ളത്. 2025 ജനുവരി മുതൽ 2026 ഒക്ടോബർ വരെ 38 പുതിയ നഗരങ്ങളിലായി 58 ഷോറൂമുകളും 34 നഗരങ്ങളിലായി 45 വർക്ക്‌ഷോപ്പുകളും ആരംഭിച്ചു.

നടപ്പുവർഷം കമ്പനിയുടെ ആകെ വിൽപ്പനയുടെ 25 ശതമാനത്തിലധികം പുതിയ ഔട്ട്‌ലെറ്റുകളിൽ നിന്നാണ്. നാല് വർഷത്തെ വാറന്റി, റോഡ്സൈഡ് അസിസ്റ്റൻസ്, സൗജന്യ സർവീസ് ലേബർ എന്നിവ ഉൾപ്പെടുന്ന സൂപ്പർ കെയർ പദ്ധതിയും എക്സ്പ്രസ് കെയർ സേവനവുമാണ് വളർച്ചയ്ക്ക് സഹായകമായതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SKODA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360