SignIn
Kerala Kaumudi Online
Saturday, 30 May 2026 9.52 PM IST

മലയാളികളുടെ ഇഷ്ട നഗരത്തില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ്; 30 പുതിയ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി

READ ENGLISH VERSION
flight

കണ്ണൂര്‍: പുതിയ 30 വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമ്പോള്‍ മലയാളികള്‍ക്കും സന്തോഷത്തിന് വക. ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ച പുതിയ ഷെഡ്യൂളുകളില്‍ കേരളവും ഇടംപിടിച്ചു. നവി മുംബയ് നഗരത്തില്‍ നിന്നുള്ള പുതിയ സര്‍വീസുകളില്‍ ഒരെണ്ണം കേരളത്തിലേക്കാണ്. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 23 വരെയുള്ള കാലയളവില്‍ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 30 പുതിയ റൂട്ടുകളാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചത്.

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകുന്ന രീതിയില്‍ കണ്ണൂരിലേക്കും നവി മുംബയില്‍നിന്ന് നേരിട്ടുള്ള സര്‍വീസുണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളണാണ് നവിമുംബയില്‍ നിര്‍മിച്ചിട്ടുള്ളത്. പുതിയ ഷെഡ്യൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആഴ്ചയില്‍ 400 സര്‍വീസുകള്‍ എന്നതാണ് നവി മുംബയില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ ലക്ഷ്യത്തിലുള്ള കണക്ക്.

കണ്ണൂരിന് പുറമെ ആഗ്ര, അയോധ്യ, ബാഗ്ഡോഗ്ര, ബെല്‍ഗാം, ചണ്ഡീഗഡ്, ദിയു, കൊല്‍ക്കത്ത, പട്‌ന, രാജ്കോട്ട്, ശ്രീനഗര്‍, വാരാണസി, വിശാഖപട്ടണം തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും നവി മുംബയില്‍നിന്ന് നേരിട്ട് വിമാനമുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കണക്ക് കൂട്ടുന്നത്.

അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ് ലിമിറ്റഡുമായി ചേര്‍ന്ന് യാത്രക്കാര്‍ക്കായി പുതിയ ആനുകൂല്യങ്ങളും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഡിഗോ ബ്ലൂചിപ്പ് അംഗങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവളങ്ങളില്‍നിന്ന് ഡ്യൂട്ടി ഫ്രീ ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക റിവാര്‍ഡുകള്‍ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360