SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.41 AM IST

സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി എങ്ങോട്ട് മാറ്റും: സുപ്രീംകോടതി

d

ന്യൂഡൽഹി: 135 വർഷം പഴക്കമുള്ള ഡൽഹിയിലെ സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി എങ്ങോട്ടു മാറ്റാനാണ് ഉദ്ദ്യേശിക്കുന്നതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കണം. സ‌ർക്കാ‌ർ റഫറൻസ് ലൈബ്രറി നിലവിൽ സ്ഥിതി ചെയ്യുന്നത് ശാസ്ത്രി ഭവനിലാണ്. സെൻട്രൽ വിസ്റ്റ പ്ലാനിന്റെ ഭാഗമായി കെട്ടിടം ഇടിച്ചുനിരത്താൻ തീരുമാനിച്ചതോടെ ലൈബ്രറിയിലെ 8 ലക്ഷത്തിൽപ്പരം പുസ്‌തകങ്ങൾ അനാഥമാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത ജസ്റ്റിസുമാരായ സഞ്ജയ് കുമാറും സഞ്ജീവ് സച്ച്ദേവയും അടങ്ങിയ ബെഞ്ച്,കേന്ദ്രത്തിന് നോട്ടീസ് അയക്കാൻ ഇന്നലെ ഉത്തരവിട്ടു. സത്യവാങ്മൂലം സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360