ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ബോംബ് ഭീഷണി. ഡൽഹി ഹൈക്കോടതി, ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഭീഷണിയുയർന്നത്. 'ഉച്ചയ്ക്ക് 2.11 ഡൽഹി ഹൈക്കോടതിയിൽ സ്‌ഫോടനം' എന്ന തലക്കെട്ടോടെയാണ് ഇമെയിൽ സന്ദേശമെത്തിയത്. 'ഖാലിസ്ഥാൻ' എന്ന പേരിൽ വന്ന സന്ദേശത്തിൽ മറ്റിടങ്ങളിൽ സ്‌ഫോടനം നടത്തുന്നതിന്റെ പദ്ധതികളും വിവരിച്ചിട്ടുണ്ട്.
ഡൽഹിയെ ഖാലിസ്ഥാനാക്കി മാറ്റുമെന്നും സന്ദേശത്തിൽ പറയുന്നു. നാളെ ഉച്ചയ്ക്ക് 2.11 ഹൈക്കോടതിയിലും ഒരുമണിക്കൂറിനുശേഷം ജില്ലാ കോടതികളിലും സ്‌ഫോടനം നടക്കും. ഡൽഹി കോടതികളിലെ കേസുകളുടെ പ്രതികരണമായാണ് സ്‌ഫോടനം. സിഖുകൾക്കെതിരായ കേസുകൾ മാത്രമാണ് ഡൽഹി കോടതികൾ കേൾക്കുന്നത്. ഖാലിസ്ഥാൻ അംഗങ്ങൾ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
ജാംനഗർ ഹൗസ്, ഝന്ദേവാലൻ കെട്ടിടം, സാകെത് ഓഫീസ്, ഡിസ്‌ട്രിക്‌ട് മജിസ്ട്രേറ്റ് ഓഫീസ്, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 3, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഓഫീസ്, ഡൽഹി മെട്രോ, അംബാലയിലേയ്ക്കുള്ള ട്രെയിനുകൾ എന്നിവർക്കും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ അധികൃതർ പരിശോധന നടത്തി. സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
Hours before Independence Day, an email from 'Khalistan' threatened bomb blasts at several Delhi strategic locations, including the High Court and Indira Gandhi International Airport. The message detailed explosion plans and intentions to make Delhi Khalistan, citing cases against Sikhs. Authorities searched the sites but found nothing suspicious.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |