SignIn
Kerala Kaumudi Online
Friday, 14 August 2026 3.32 AM IST

കേരളം ബിൽ: എംപിമാരുടെ വാക്കൗട്ട് അവഹേളനമെന്ന് രാജീവ് ചന്ദ്രശേഖർ

1

ന്യൂഡൽഹി: രാജ്യസഭയിൽ ‘കേരളം’ ബിൽ പാസാക്കുന്ന സമയത്ത് യു.ഡി.എഫ്-എൽ.ഡി.എഫ് എം.പിമാർ വിട്ടുനിന്നത് കേരളത്തോടുള്ള അവഹേളനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിനായി ഒന്നിച്ച് നിൽക്കേ, രാഷ്‌ട്രീയത്തിന്റെ പേരിൽ വിട്ടുനിന്നത് ശരിയായില്ലെന്ന് ഡൽഹിയിലെ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. നിയമസഭ ഏകകണ്ഠമായി മുന്നോട്ടുവച്ച ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ പേരുമാറ്റത്തിനായി ബിൽ കൊണ്ടുവന്നത്.

വഖഫ് ഭേദഗതി, മഅ്ദനിയെക്കുറിച്ചുള്ള പ്രമേയം, എസ്.ഐ.ആർ വിഷയങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒന്നിച്ചാണ്. കേരളത്തിന്റെ വികസനം,തൊഴിൽ,പി.എസ്.സി ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ എന്നിവയിൽ ഈ ഐക്യം കാണാനില്ല. മുസ്ലിം ലീഗിന് വന്ദേമാതരത്തോട് എന്താണ് എതിർപ്പെന്നും കാരണം ജനങ്ങളോട് വിശദീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

തിരൂരിലെ തുഞ്ചൻപറമ്പിൽ ഭാഷാ പിതാവായ എഴുത്തച്ഛന് അർഹമായ സ്മാരകം നിർമ്മിക്കണമെന്ന് സദാനന്ദൻ മാസ്റ്റർ എം.പി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360