ചെന്നൈ: തമിഴ്‌നാട് ജനതയെയും രാജ്യത്തെയും തന്നെ ഞെട്ടിച്ച സംഭവമായിരുന്നു കരൂർ ആൾക്കൂട്ട ദുരന്തം. 2025 സെപ്‌തംബർ 27ന് തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ദുരന്തത്തിന് ശേഷം മാസങ്ങൾ കഴിഞ്ഞ് ഇന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് കരൂരിൽ എത്തി. കറുപ്പും വെളുപ്പും നിറത്തിലെ സ്യൂട്ട് സ്ഥിരമായി ധരിക്കുന്ന വിജയ് ഇന്ന് കരൂരെത്തിയത് പൂർണമായും കറുപ്പണിഞ്ഞ്. കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബത്തിനും ദുരന്തം കാരണം പരിക്കേറ്റവർക്കും ഐക്യദാർഢ്യ സന്ദേശം നൽകാനാണ് വിജയ് അങ്ങനെയെത്തിയത്.
ദ്രാവിഡ സ്വത്വത്തിന്റെ കരുത്തുള്ള തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ തന്റേതായ ശക്തമായ സന്ദേശവും വിജയ് നൽകുകയാണ് ഇതുവഴി. ഇന്ന് നടത്തിയ ടിവികെ റാലിയിലൂടെ ആഘോഷമല്ല ആ ഞെട്ടിക്കുന്ന ദുരന്തത്തിനിരയായവരെ ഓർക്കാനാണ് താനെത്തിയതെന്ന് അദ്ദേഹം സൂചിപ്പിക്കുകയാണ്.
വിവിധ സംസ്‌കാരങ്ങളിൽ ദുഃഖത്തെ സൂചിപ്പിക്കാൻ കറുപ്പ് നിറം ഉഉപയോഗിക്കുന്നുണ്ട്. ദുഃഖകരമായ കരൂർ ദുരന്തത്തിനിരയായവരോട് തന്റെ ഐക്യദാഢ്യം വിജയ് അറിയിക്കുകയാണ് കറുപ്പ് വസ്‌ത്രം വഴി. ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ, അടിച്ചമർത്തപ്പെട്ടവന്റെ, വിപ്‌ളവത്തിന്റെ സൂചനയാണ് കറുപ്പ്. 'ദുരന്തം നടന്ന ദിവസം പൊലീസ് മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടായിരുന്നെങ്കിൽ യോഗം റദ്ദാക്കാനോ എന്റെ വാഹനം തടയാനോ പൊലീസിന് അധികാരമുണ്ടായിരുന്നു. പക്ഷെ അവർ യാതൊരു നടപടിയും സ്വീകരിച്ചില്ല. റാലിയിലേക്ക് എന്നെ വഴിതിരിച്ചുവിടുകയാണ് ചെയ്തത്. ഞാൻ പൊലീസിനെ പൂർണമായും വിശ്വസിച്ചു. എന്നാൽ ഇതിന് പിന്നിലെ ചതിയെ കുറിച്ച് അറിഞ്ഞില്ല.'– എന്നാണ് ഇന്ന് കരൂരിൽ പ്രസംഗിക്കവെ പൊലീസിനെ കുറ്റപ്പെടുത്തി വിജയ് പറഞ്ഞത്. ദുരന്തത്തിനിരയായ 32പേരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിക്കുള്ള അപോയിൻമെന്റ് ലെറ്റർ ഇന്നത്തെ ചടങ്ങിൽ വിജയ് നൽകുകയും ചെയ്‌തു.
Vijay, who usually wears black and white suits, arrived in Karur today dressed entirely in black. Vijay came to convey a message of solidarity to the families of the 41 people who died in the Karur tragedy and those injured due to the tragedy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |