ന്യൂഡൽഹി: ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ തല ത്രിഭാഷാ ഇന്റേണൽ അസസ്‌മെന്റ് വിജയം നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ പരിഷ്കാരം.
പുതിയ നിബന്ധന പ്രകാരം 2027-28 അദ്ധ്യായന വർഷം മുതൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ബോർഡ് പരീക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ത്രിഭാഷാ സ്കൂൾതല ഇന്റേണൽ അസസ്‌മെന്റ് വിജയിച്ചിരിക്കണം. ഏതെങ്കിലും വിദ്യാർത്ഥി ഇന്റേണൽ അസസ്‌മെന്റിൽ പരാജയപ്പെട്ടാൽ പത്താംക്ലാസ് ബോർഡ് പരീക്ഷാഫലം വരുന്നതിന് മുൻപ് സ്കൂൾ അവർക്കായി പുനഃപരീക്ഷ നടത്തും.
സിബിഎസ്ഇയുടെ നിർദ്ദേശപ്രകാരം 2026-27 അദ്ധ്യായന വർഷം മുതൽ ആറാം ക്ലാസ് മുതൽ തന്നെ മൂന്നാംഭാഷ പ്രാബല്യത്തിൽ വന്നിരുന്നു. ഇതുപ്രകാരം വിദ്യാർത്ഥികൾ പഠിക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം. നിലവിൽ ഇംഗ്ലീഷിനൊപ്പം വിദേശ ഭാഷകൾ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അത് തുടരാമെങ്കിലും ഇനി ഒരു ഇന്ത്യൻ ഭാഷ കൂടി പഠിക്കേണ്ടതുണ്ട്.
നേരത്തെ എട്ടാം ക്ലാസിന് ശേഷം വിദ്യാർത്ഥികൾ മൂന്നാം ഭാഷ ഒഴിവാക്കുമായിരുന്നു. എന്നാൽ പുതിയ പരിഷ്കാരത്തോടെ ഒൻപതാം ക്ലാസിലെത്തുന്നവർക്കും പത്താം ക്ലാസിലെത്തുന്നവർക്കും ഈ നിയമം ബാധകമാകും. അതേസമയം, നിലവിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇത് ബാധകമല്ല.
The CBSE has made internal assessment in the third language compulsory for students of Classes 9 and 10. The move aims to strengthen multilingual learning in line with the National Education Policy (NEP) 2020. Schools must now evaluate students' performance in the third language through internal assessments as part of the academic curriculum.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |