ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കിടെ അപകടത്തിൽപ്പെട്ട് പത്ത് വയസുകാരൻ മരിച്ചു. ഡൽഹി നരേല സ്വദേശി ഋഷി ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ആകാശത്തേക്ക് ഉയർന്നുപൊട്ടുന്ന റോക്കറ്റ് പടക്കത്തിന് തീകൊളുത്തിയപ്പോഴാണ് അപകടമുണ്ടായത്. റോക്കറ്റ് മുകളിലേക്ക് പോകുന്നതിന് പകരം കുട്ടിയുടെ നെഞ്ചിലേക്ക് വന്ന് പതിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ നരേലിയിലെ സത്യവാദി രാജ ഹരിശ്ചന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗുരുതരാവസ്ഥയിലായിരുന്നു കുട്ടിയെ ഡോക്‌ടർമാർ പരിശോധിക്കാൻ വൈകിയെന്നും കുട്ടിയുടെ നെഞ്ചിൽ അമർത്തുക മാത്രമാണ് അവർ ചെയ്‌തതെന്നും ഋഷിയുടെ മൂത്ത സഹോദരൻ മോഹിത് പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോൾ ശ്വാസമുണ്ടായിരുന്നുവെന്നും കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും മാതാവ് അഞ്ജലി പറഞ്ഞു. കുട്ടി മരിച്ച വിവരമറിഞ്ഞ പിതാവ് ബോധരഹിതനായി.
A 10-year-old boy named Rishi died in a firecracker accident during Diwali celebrations in Delhi's Narela. A rocket firecracker struck his chest instead of flying upwards. His family has alleged serious medical negligence at the hospital, claiming that timely treatment could have saved his life.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |