SignIn
Kerala Kaumudi Online
Monday, 09 November 2026 12.09 AM IST

രാജീവിനൊപ്പമുള്ള ദീപാവലി ഓർമ്മകൾ പങ്കുവച്ച് സോണിയയും പ്രിയങ്കയും

d

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കൊപ്പമുള്ള ദീപാവലി ആഘോഷങ്ങളുടെ ഓർമ്മകൾ പങ്കിട്ട് കോൺഗ്രസ് നേതാവ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകൾ പ്രിയങ്ക ഗാന്ധിയും. ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയായിരുന്ന ഒന്നാം നമ്പർ സഫ്ദർജംഗ് റോഡിലെ ആഘോഷങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു.

സോണിയ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങളുള്ളത്. ഇന്ദിരാഗാന്ധിയുടെ വസതിയിൽ ഗണപതിയുടെ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിച്ചായിരുന്നു ആഘോഷങ്ങളുടെ തുടക്കം. മുറ്റത്തെ കുളം, മേൽക്കൂര, വരാന്ത, നടപ്പാതകൾ എന്നിവിടങ്ങളിലെല്ലാം മൺവിളക്കുകൾ തെളിച്ചിരുന്നതായി സോണിയ പറഞ്ഞു. പടക്കം വാങ്ങാൻ രാജീവ് ഗാന്ധി ചാന്ദ്നി ചൗക്കിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്ന് പ്രിയങ്ക ഓർത്തു. പൂത്തിരിയായിരുന്നു സോണിയയ്ക്ക് ഇഷ്ടം. ദീപാവലിക്കാലത്ത് തെളിഞ്ഞ നീലാകാശവും മനോഹരമായ കാലാവസ്ഥയുമായിരിക്കും. വിശേഷദിവസങ്ങളിൽ കാശ്മീരി വിഭവങ്ങൾക്കൊപ്പം മധുരച്ചോറും തയ്യാറാക്കുമായിരുന്നു. ഇപ്പോഴും ആ പാരമ്പര്യം തുടരുന്നുണ്ടെന്നും സോണിയ പറഞ്ഞു. പേരക്കുട്ടി മിറായ വാദ്ര‌യും സംഭാഷണത്തിൽ പങ്കുചേർന്നു. നാളെ പുറത്തിറങ്ങാനിരിക്കുന്ന സോണിയയുടെ 'ബിലോംഗിംഗ്: എ ജേണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് മുന്നോടിയായാണ് ഇരുവരും ഓർമ്മകൾ പങ്കിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360