SignIn
Kerala Kaumudi Online
Monday, 09 November 2026 12.45 AM IST

വികസനത്തിന്റെ പുതിയ തരംഗം: മോദി

1

ന്യൂഡൽഹി: രാജ്യത്തെ 230ൽപ്പരം ജില്ലകളെ ബാധിച്ചിരുന്ന പ്രശ്‌നമാണ് മാവോയിസ്റ്റ് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാത്രിയായാൽ പുറത്തിറങ്ങാനോ, വോട്ടവകാശം വിനിയോഗിക്കാനോ അനുവദിച്ചില്ല. സ്‌കൂൾ, ആശുപത്രികൾ, വ്യവസായം എന്നിവയുടെ പ്രവർത്തനം തടസപ്പെടുത്തി. ആ മേഖലകളിൽ 15,000 കിലോമീറ്റർ റോഡ് നിർമ്മിച്ചു. 175 ഏകലവ്യ റസിഡൻഷ്യൽ സ്‌കൂൾ തുറന്നു. കുട്ടികളുടെ കൈയിൽ ഇപ്പോൾ ആയുധമില്ലെന്നും ബസ്‌തറിൽ സൈനികർക്കൊപ്പമുള്ള ദീപാവലി ആഘോഷത്തിൽ മോദി കൂട്ടിച്ചേർത്തു.

ദീ​പാ​വ​ലിയിലും​ ​മോ​ദി അ​ധി​ക്ഷേ​പി​ക്കു​ന്നു​:​ ​കോ​ൺ.

ദീ​പാ​വ​ലി​ ​ദി​ന​വും​ ​മോ​ദി​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​അ​ധി​ക്ഷേ​പി​ക്കു​ന്നു​വെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ജ​യ​റാം​ ​ര​മേ​ശ് ​കു​റ്റ​പ്പെ​ടു​ത്തി.​ ​സു​ര​ക്ഷാ​സേ​ന​യ്‌​ക്കൊ​പ്പം​ ​ദീ​പാ​വ​ലി​ ​ആ​ഘോ​ഷി​ക്ക​വെ​ ​മോ​ദി​ ​ആ​ ​വേ​ദി​യെ​ ​രാ​ഷ്ട്രീ​യ​നേ​ട്ട​ത്തി​നാ​യി​ ​ദു​രു​പ​യോ​ഗി​ച്ചു.​ ​സു​ര​ക്ഷാസേ​ന​യു​ടെ​ ​യൂ​ണി​ഫോം​ ​അ​ണി​ഞ്ഞ് ​രാ​ഷ്ട്രീ​യ​എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ​ ​അ​ധി​ക്ഷേ​പ​ങ്ങ​ളു​ടെ​ ​പെ​രു​മ​ഴ​ ​ചൊ​രി​യുന്നു.​ ​ജാ​തി​ ​സെ​ൻ​സ​സ് ​ആ​വ​ശ്യ​പ്പെ​ട്ട​വ​രെ​ ​അ​ർ​ബ​ൻ​ ​ന​ക്‌​സ​ലു​ക​ൾ​ ​എ​ന്നു​ ​വി​ളി​ച്ച​ ​അ​തേ​ ​മോ​ദി,​ ​പി​ന്നീ​ട് ​അ​ക്കാ​ര്യം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​നി​രാ​ശ​നും​ ​അ​സ്വ​സ്ഥ​നു​മാ​ണ്.​ ​സാ​ധ​ന​സാ​മ​ഗ്രി​ക​ൾ​ ​സ​ഞ്ചി​യി​ലാ​ക്കി​ ​ഇ​റ​ങ്ങേ​ണ്ട​ ​സ​മ​യം​ ​അ​തി​വേ​ഗം​ ​അ​ടു​ത്തെ​ന്നും​ ​ജ​യ​റാം​ ​പ​രി​ഹ​സി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360