SignIn
Kerala Kaumudi Online
Monday, 09 November 2026 2.35 AM IST

വിസാ കാലാവധി കഴിഞ്ഞു; മൂന്ന് നൈജീരിയക്കാർ അറസ്റ്റിൽ

arrest

ന്യൂഡൽഹി: വിസാ കാലാവധി കഴിഞ്ഞശേഷവും ഇന്ത്യയിൽ താമസിച്ച മൂന്ന് നൈജീരിയൻ സ്വദേശികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ദ്വാരക മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒക്ടോബർ 31ന് നടത്തിയ പരിശോധനയിൽ ഇന്ത്യയിൽ താമസിക്കാനുള്ള രേഖകൾ ഇവരുടെ പക്കലുണ്ടായിരുന്നില്ല.

തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി വിദേശികളുടെ പ്രാദേശിക രജിസ്‌ട്രേഷൻ ഓഫീസിൽ (എഫ്.ആർ.ആർ.ഒ) ഹാജരാക്കി. പിന്നീട് ലാംപൂരിലെ സേവാ സദൻ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്തി നാടുകടത്തുന്ന നടപടി ഊർജ്ജിതമാക്കണമെന്ന് കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് മേധാവികളുടെ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർശന നിർദ്ദേശം നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST, LATESTNEWS, ARRESTED, VISA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360