SignIn
Kerala Kaumudi Online
Monday, 09 November 2026 12.45 AM IST

ഉത്സവകാല വിൽപ്പനയിൽ നേട്ടമുണ്ടാക്കി വാഹന കമ്പനികൾ

honda

ആഭ്യന്തര വിപണിയിൽ മുന്നേറ്റം

കൊച്ചി: ഉത്സവകാല ആവശ്യകതയുടെ പിന്തുണയിൽ ഒക്ടോബറിൽ പ്രമുഖ വാഹന നിർമ്മാതാക്കൾക്ക് ആഭ്യന്തര വിപണിയിൽ മികച്ച വിൽപ്പന. ഹോണ്ട, ടൊയോട്ട, എം.ജി തുടങ്ങിയ കമ്പനികൾ ആഭ്യന്തര വിപണിയിലെ മുന്നേറ്റത്തിനൊപ്പം കയറ്റുമതിയിലും കമ്പനികൾ വ്യത്യസ്ത പ്രകടനമാണ് കാഴ്ചവച്ചത്.

ഹോണ്ടയ്ക്ക് ആഭ്യന്തര വിപണിയിൽ 19% വളർച്ച

ഹോണ്ട കാർസ് ഇന്ത്യ ഒക്ടോബറിൽ ആകെ 8,082 വാഹനങ്ങൾ വിറ്റു. ഇതിൽ 7,609 എണ്ണം ആഭ്യന്തര വിപണിയിലും 473 എണ്ണം കയറ്റുമതിയുമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഭ്യന്തര വിൽപ്പന 6,394 യൂണിറ്റായിരുന്നു. ഇതോടെ ആഭ്യന്തര വിപണിയിൽ 19 ശതമാനം വളർച്ച രേഖപ്പെടുത്തി. എന്നാൽ കയറ്റുമതി 4,124ൽ നിന്ന് 473 യൂണിറ്റുകളായി കുറഞ്ഞു. ആകെ വിൽപ്പനയിൽ 23 ശതമാനം ഇടിവുണ്ടായി.

പുതിയ ഹോണ്ട എലിവേറ്റിന് മികച്ച പ്രതികരണം ലഭിച്ചതായി കമ്പനി വൈസ് പ്രസിഡന്റ് കുനാൽ ബെഹൽ പറഞ്ഞു.

ടൊയോട്ടക്ക് നേട്ടം

ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഒക്ടോബറിൽ 30,360 വാഹനങ്ങൾ വിറ്റു. ഇതിൽ 29,521 എണ്ണം ആഭ്യന്തര വിപണിയിലും 839 എണ്ണം കയറ്റുമതിയുമാണ്. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള വിൽപ്പന 3,25,274 യൂണിറ്റായി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്ന് ശതമാനം വളർച്ച.

എം.ജിക്ക് 25% മുന്നേറ്റം

എം.ജി മോട്ടോർ ഇന്ത്യ ഒക്ടോബറിൽ 8,013 വാഹനങ്ങൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തെ 6,397 യൂണിറ്റുകളെ അപേക്ഷിച്ച് 25 ശതമാനം വളർച്ച. ഹെക്ടർ, വിൻഡ്സർ തുടങ്ങിയ മോഡലുകൾക്ക് മികച്ച പ്രതികരണമാണെന്ന് കമ്പനി അറിയിച്ചു.

ഹോണ്ട ടു വീലർ

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഒക്ടോബറിൽ 7.34 ലക്ഷം ഇരുചക്ര വാഹനങ്ങൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തെ 6.50 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് 13 ശതമാനം വളർച്ച. ആഭ്യന്തര വിൽപ്പന 6.64 ലക്ഷം യൂണിറ്റും കയറ്റുമതി 69,000 യൂണിറ്റുമാണ്.

ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള വിൽപ്പന 41.74 ലക്ഷം യൂണിറ്റായി. മുൻവർഷത്തെ 36.44 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് 15 ശതമാനം വർദ്ധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OCTOBER VEHICLE SALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360