
ന്യൂഡൽഹി: 2016 നവംബർ 8ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്തുവെന്ന് കോൺഗ്രസ്. 500, 1000 രൂപ കറൻസികൾ നിരോധിച്ചതിന്റെ 10-ാം വാർഷികമായിരുന്ന ഇന്നലെ കോൺഗ്രസ് നേതാവ് ജയറാം രമേശാണ് പ്രതികരിച്ചത്. ഇപ്പോൾ വോട്ടു നിരോധമാണ്. അതു രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. രണ്ടും മോദിയുടെ സംഭാവനകളാണെന്നും ജയറാം രമേശ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |