SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.53 AM IST

രാജ്യത്ത് ഇന്ധനവില വ‌ർദ്ധിപ്പിച്ചു; പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി

READ ENGLISH VERSION
fuel-price

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ നിരക്ക് ഉയർന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. സിഎൻജി വില കിലോയ്ക്ക് രണ്ട് രൂപയും കൂട്ടി. ഇന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് വില 99.26 രൂപയായും ഉയർന്നു. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും വർദ്ധിച്ചു. കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 108.74 രൂപയായും ഡീസലിന് 95.13 രൂപയായും ഉയർന്നു. മുംബയിൽ പെട്രോൾ വില 106.68 രൂപയിലെത്തി. ഡീസൽ 93.14 രൂപയായി. ചെന്നൈയിലും കുത്തനെ വർദ്ധനവ് രേഖപ്പെടുത്തി. പെട്രോൾ വില 103.67 രൂപയായും ഡീസൽ വില 95.25 രൂപയായും ഉയർന്നു.

പൊ​തു​മേ​ഖ​ല​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ​ ​ന​ഷ്‌​ടം​ ​കു​തി​ച്ചു​യ​രു​ന്ന​തി​നാ​ൽ​ ​പെ​ട്രോ​ൾ,​ ​ഡീ​സ​ൽ​ ​എ​ന്നി​വ​യു​ടെ​ ​വി​ല​വ​ർ​ദ്ധ​ന​ ​അ​നി​വാ​ര്യ​മാ​ണെ​ന്ന് ​റി​സ​ർ​വ് ​ബാ​ങ്ക് ​ഗ​വ​ർ​ണ​ർ​ ​സ​ഞ്ജ​യ് ​മ​ൽ​ഹോ​ത്ര കഴിഞ്ഞദിവസം​ ​പ​റ​ഞ്ഞിരുന്നു.​ ​യു​ദ്ധം​ ​അ​ന​ന്ത​മാ​യി​ ​നീ​ളു​ന്ന​തി​നാ​ൽ​ ​ഇ​ന്ധ​ന​ ​വി​ല​ ​വ​ർ​ദ്ധി​പ്പി​ക്കാ​തെ​ ​മു​ന്നോ​ട്ടു​പോ​കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FUEL PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360