SignIn
Kerala Kaumudi Online
Sunday, 13 September 2026 12.44 PM IST

കനത്ത മഴയിൽ ഗണേശ വിഗ്രഹം ഭക്തർക്കുമേൽ മറിഞ്ഞുവീണു; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

accident
ഗണേശ വിഗ്രഹം ഭക്തർക്കുമേൽ മറിഞ്ഞുവീഴുന്നു

മുംബയ്: കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ഗണേശ ചതുർത്ഥിക്ക് മുന്നോടിയായി പന്തലിലേക്ക് കൊണ്ടുപോകുകയായിരുന്ന വിഗ്രഹമാണ് മറിഞ്ഞുവീണത്. നിരവധി ഭക്തർ വിഗ്രഹത്തിനടിയിൽ കുടുങ്ങിയെങ്കിലും ആർക്കും സാരമായി പരിക്കേറ്റില്ല.


ഇന്നലെ വൈകുന്നേരം നലസോപാറ വെസ്റ്റിലാണ് അപകടമുണ്ടായത്. ഗണേശോത്സവ മണ്ഡലത്തിലെ അംഗങ്ങൾ ശിൽപിയുടെ പക്കൽനിന്ന് ഗണേശ വിഗ്രഹം വാങ്ങി പന്തലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കനത്ത മഴയും ശക്തമായ കാറ്റുമുണ്ടായത്. മഴ നനയാതിരിക്കാനായി ഭക്തർ ടാർപോളിൻ ഉപയോഗിച്ച് വിഗ്രഹം മൂടാൻ ശ്രമിച്ചു. ഇതിനിടെ വിഗ്രഹം കയറ്റിവന്ന ട്രോളിയുടെ നിയന്ത്രണം നഷ്‌ടപ്പെടുകയും വിഗ്രഹം ഒരു വശത്തേക്ക് ചരിഞ്ഞ് താഴേക്ക് വീഴുകയുമായിരുന്നു. വിഗ്രഹത്തിനടിയിൽ കുടുങ്ങിയ ഏഴോളംപേരെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

English Summary

A massive Ganesha idol fell on devotees amid heavy rain in Palghar, Maharashtra. Around seven people were rescued, with no serious injuries reported.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GANESHA IDOL FALLS, GANESHOLSAV, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360