SignIn
Kerala Kaumudi Online
Tuesday, 06 October 2026 7.09 AM IST

ഉയർന്നുവരുന്ന ഹിന്ദു ദേശീയതയിൽ ആശങ്കയുണ്ട്; ഇന്ത്യൻ ജനാധിപത്യത്തെ വിമർശിച്ച് ഹമീദ് അൻസാരി

hamid-ansari

ന്യൂഡൽഹി: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കവെ ഇന്ത്യയുടെ ജനാധിപത്യത്തെ വിമർശിച്ച് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി. ഇന്ത്യൻ -അമേരിക്കൻ മുസ്ലിം കൗൺസിൽ സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കവേയായിരുന്നു വിമർശനം.

ഉയർന്നു വരുന്ന ഹിന്ദു ദേശീയതയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പൗര ദേശീയതയുടെ സുസ്ഥിരതത്വത്തെ തകർക്കുന്ന ഒരു സ്ഥിതി സമീപവർഷങ്ങളിൽ ഉണ്ടാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

മതപരമായ ഭൂരിപക്ഷത്തിന്റെയും, കുത്തക രാഷ്ട്രീയ അധികാരത്തിന്റെയും മറവിൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ ശ്രമം നടക്കുന്നു. പൗരന്മാരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാനും, അസഹിഷ്ണുതയ്ക്ക് വഴങ്ങാനും,അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനും ശ്രമിക്കുന്നതായും അദ്ദേഹം വിമർശിച്ചു.

അൻസാരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി രംഗത്തെത്തി. ന്യൂനപക്ഷ വോട്ടുകൾ ചൂഷണം ചെയ്തിരുന്ന ആളുകൾ ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന ക്രിയാത്മക അന്തരീക്ഷത്തെക്കുറിച്ച് ഉത്കണ്ഠാകുലരാണെന്നാണ് മന്ത്രിയുടെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, HAMID ANSARI, INDIA, REPUBLIC DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360