
ന്യൂഡൽഹി: മൂന്ന് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്‌ജിമാരായി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേഷ് കുമാർ സിംഗ് എന്നിവർക്കാണ് സ്ഥാനക്കയറ്റം. സുപ്രീംകോടതി കൊളീജിയം ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിക്കുകയായിരുന്നു. മൂവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേൽക്കും. ഇതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 37 ആകും. സുനിത അഗർവാൾ എത്തുന്നതോടെ വനിത ജഡ്‌ജിമാരുടെ എണ്ണം മൂന്നായി മാറും. നിലവിൽ ജസ്റ്റിസ് ബി.വി.നാഗരത്നയും വി.മോഹനയുമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |