SignIn
Kerala Kaumudi Online
Thursday, 18 June 2026 4.02 PM IST

ഒരു പോസ്റ്റിന് ഒമ്പത് കോടി; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്നത് ഇന്ത്യയിലെ സിനിമാ താരങ്ങളല്ല, ഈ പ്രമുഖനാണ്

READ ENGLISH VERSION
instagram

മുംബയ്: ഇന്ന് യുവാക്കൾ കൂടുതൽ സമയവും ചെലവഴിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. അതിനാൽ ഒരു സാധനം വിപണിയിലെത്തിക്കാൻ പരസ്യക്കാർ ആദ്യം ചിന്തിക്കുന്നത് തന്നെ ഇൻസ്റ്റഗ്രാമിലെ പ്രമുഖരെ പറ്റിയാണ്. ഓരോ പോസ്റ്റിനും താരങ്ങൾ പണം പറ്റുന്നുണ്ട്. ഫോളോവേഴ്സിന്റെ എണ്ണവും താരപ്പകിട്ടും നോക്കിയാണ് പരസ്യക്കാർ പണം ചെലവഴിക്കുന്നത്.

ഇടുന്ന ഒരോ പെയ്‌ഡ് പോസ്റ്റുകൾക്കും കോടികളാണ് താരങ്ങൾ സമ്പാദിക്കുന്നത്. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അമിതാഭ് ബച്ചൻ എം എസ് ധോണി തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ ഇൻസ്റ്റഗ്രാമിൽ പണം പറ്റുന്ന ഇന്ത്യക്കാരുടെ കൂട്ടത്തിലുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയാണ്. അണ്ടർ 19 ക്രിക്കറ്റിലൂടെ എത്തി ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതങ്ങളിൽ എത്തിച്ചേർന്ന കൊഹ്‌ലി, നായക മികവിനാലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് താരം അനുഷ്‌ക ശർമ്മയെ വിവാഹം ചെയ്തതോടെ താരജോഡികൾ എന്ന പകിട്ടും കൊഹ്‌ലിയെ തേടിയെത്തി.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒമ്പത് കോടിയാണ് വിരാട് കൊഹ്‌ലിയുടെ ഒരു പെയ്‌ഡ് പോസ്റ്റിന് ലഭിക്കുന്നത്. ലോകത്ത് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന 100പേരുടെ പട്ടികയിൽ ഇടം നേടിയ രണ്ട് ഇന്ത്യക്കാരിൽ ഒരാളാണ് കൊഹ്‌ലി. മറ്റൊരാൾ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ്. ഓരോ പോസ്റ്റിനും 3.5 കോടിയാണ് പ്രിയങ്ക വാങ്ങുന്നത്. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോപ്പർ എച്ച് ക്യു എന്ന റിസർച്ച് കമ്പനിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, INSTAGRAM, REVENUE, INSTAGRAM REVENUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360