SignIn
Kerala Kaumudi Online
Saturday, 04 July 2026 9.54 PM IST

വെറുമൊരു സ്‌നേഹ സമ്മാനമല്ല, ചൈന അനങ്ങിയാല്‍ അറിയും, പ്രവര്‍ത്തന ചെലവ് ഉള്‍പ്പടെ വഹിച്ച് മാലിദ്വീപിന് ഇന്ത്യ വിമാനം നല്‍കുന്നത് വെറുതെയല്ല

maldives

ന്യൂഡൽഹി: ഇന്ത്യ-മാലിദ്വീപ് ബന്ധം ബലപ്പെടുമ്പോൾ ചൈനയുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് കപ്പലുകളെ ഉൾപ്പെടെ നിരീക്ഷിക്കാൻ ഇന്ത്യ ഒരു ഡോണിയർ വിമാനം മാലദ്വീപിന് നൽകിയതോടെ എല്ലാ അർത്ഥത്തിലും ചൈനയുടെ ഉറക്കം പോയി.

ചൈന ഒന്നനങ്ങിയാൽ ഇനി ഇന്ത്യ അറിയും. മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സാണ്(എം.എൻ.ഡി.എഫ്) വിമാനം ഉപയോഗിക്കുക. പ്രവർത്തന ചെലവ് ഇന്ത്യ വഹിക്കും. പൈലറ്റുമാരും എൻജിനിയർമാരും അടക്കം ഏഴുപേർക്ക് ഇന്ത്യൻ നാവികസേന പരിശീലനം നൽകിയിട്ടുണ്ട്.

മേഖലയിലെ ചൈനീസ് കപ്പലുകളുടെ നീക്കങ്ങളുടെയും വിവരങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കും,അനധികൃത മത്സ്യബന്ധനം, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവ തടയാം,ഭീകരവിരുദ്ധ നീക്കങ്ങൾക്കും ഉപയോഗപ്പെടുത്താം തുടങ്ങിയവയാണ് ഇതിന്റെ പ്രയോജനങ്ങൾ

ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ തമ്മിലേർപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് വിമാനം കൈമാറിയത്. വിമാനം എത്തിയതായി മാലെയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ട്വീറ്റ് ചെയ്തു. മാലദ്വീപ് മുൻ പ്രസിഡന്റ് അബ്ദുള്ള യാമീൻ 2016 ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ഒരു വിമാനം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് ഇബ്രാഹീം സോലിഹാണ് ഇതിന്റെ നീക്കങ്ങൾ വേഗത്തിലാക്കിയത്.


ഇതുകൂടാതെ മാലിയുമായി അടുത്തു കിടക്കുന്ന മൂന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി 500 ദശലക്ഷം ഡോളർ സഹായവും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ദ്വീപുകൾ ചൈനയും അടുത്തിടെ ലക്ഷ്യമിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, INDIA, MALDIVES, PM MODI, CHINA, MALDIVES NATIONAL DEFENCE FORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360