ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും സിനിമകളിലെയും ഉള്ളടക്കം അനധികൃതമായി പ്രചരിപ്പിക്കുന്നതിനെതിരെ ട്രെലിഗ്രാമിന് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. ജിയോ സിനിമ, ആമസോൺ പ്രെെം വീഡിയോ ഉൾപ്പടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പരാതിയെ തുടർന്നാണ് നടപടി.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് നോട്ടീസ് നൽകിയത്. സിനിമകളും വെബ് സീരിസുകളും ഉൾപ്പടെയുള്ള പെെറസി ഉള്ളടക്കം പങ്കുവച്ചിരുന്ന 3,142 ടെലിഗ്രാം ചാനലുകൾ കണ്ടെത്തിയെന്നും സർക്കാർ അയിച്ചിട്ടുണ്ട്. ഇത്തരം ഉള്ളടക്കം ഉടൻ നീക്കം ചെയ്യണമെന്നും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ടെലിഗ്രാമിനോട് നിർദേശിച്ചിട്ടുണ്ട്.
നിലവിൽ ഒടിടി റിലീസ് സിനിമകൾ, വെബ്സീരീസുകൾ തുടങ്ങിയ നിരവധി കണ്ടന്റുകൾ നിയന്ത്രണമില്ലാതെ ടെലിഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഇത് രാജ്യത്തെ വിനോദ വ്യവസായത്തിന്റെ വരുമാനത്തെ വർതോതിൽ ബാധിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |