
കിൻഷസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോംഗോയിൽ (ഡി.ആർ കോംഗോ) സ്ഥിരീകരിച്ച എബോള കേസുകൾ 1,500 കടന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 473 ആയി. ഏപ്രിൽ പകുതിയോടെ കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് വൈറസ് വ്യാപനം തുടങ്ങിയത്. തുടർന്ന് നോർത്ത് കിവു, സൗത്ത് കിവു പ്രവിശ്യകളിലേക്കും രോഗം വ്യാപിച്ചു. ജനങ്ങൾ ഐസൊലേഷൻ അടക്കം മാനദണ്ഡങ്ങൾ പാലിക്കാൻ വിസമ്മതിക്കുന്നതും കൂട്ടംചേരലുകളും രോഗവ്യാപനം തടയുന്നതിൽ ആരോഗ്യ പ്രവർത്തകർക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ലാത്ത തീവ്രതയേറിയ 'ബൂൻഡിബൂഗ്യോ" എന്ന എബോള വകഭേദമാണ് പടരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |