SignIn
Kerala Kaumudi Online
Saturday, 04 July 2026 1.31 AM IST

എനർജി ഡ്രിങ്കുകൾക്കെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്രം

energy-drinks

ന്യൂ‌ഡൽഹി: രാജ്യത്ത് വിറ്റഴിക്കുന്ന എനർജി ഡ്രിങ്കുകൾക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. 'റെഡ് ബുൾ',​പെപ്‌സികോയുടെ 'അഡ്രെനാലിൻ റഷ്',​ 'സ്റ്റിംഗ്',​ 'മോൺസ്റ്റ‌ർ',​ 'ഹെൽ', 'കാംപ' എന്നീ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിട്ടി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ)​ നോട്ടീസ് അയച്ചു. തെറ്റായ ബ്രാൻഡിംഗും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണിത്. 'എനർജി ഡ്രിങ്ക്' എന്ന പേരിൽ ഔദ്യോഗികമായോ മാനദണ്ഡപ്രകാരമോ ഉള്ള ഒരു പ്രത്യേക വിഭാഗം നിലവിലില്ലെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, തങ്ങളുടെ ഉത്പന്നങ്ങളെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഭക്ഷ്യവിഭാഗമാണെന്ന് അവകാശപ്പെടാൻ കമ്പനികൾക്ക് കഴിയില്ലെന്നും വ്യക്തമാക്കി. കമ്പനികളുടെ വിശദീകരണം ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കും.

താത്കാലികമായ ഉണ‌ർവ്,

കടുത്ത പാ‌ർശ്വഫലം

മനസിനെ ഉത്തേജിപ്പിക്കുന്നു,​ ശരീരത്തെ ഊർജ്ജസ്വലമാക്കുന്നു,​ ശ്രദ്ധ വർദ്ധിപ്പിക്കുന്നു,​ പൊതുവായി കാണുന്ന ബലഹീനതയെ മറികടക്കാൻ സഹായിക്കുന്നു തുടങ്ങിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെന്നാണ് ആക്ഷേപം. കഫെയ്ൻ,​ ഷുഗർ,​ മറ്റ് ഉത്തേജകങ്ങൾ എന്നിവ എനർജി ഡ്രിങ്കുകളിൽ വ്യാപകമാണെന്ന് പരാതികളുയർന്നിരുന്നു. താത്കാലികമായ ഉണ‌ർവ് നൽകിയേക്കും. എന്നാൽ ഹൃദയമിടിപ്പ് കൂടുക,​ ഉത്കണ്ഠ,​ ഉറക്കകുറവ്,​ നിർജ്ജലീകരണം,​ തലവേദന,​ പെട്ടെന്നുണ്ടാകുന്ന ഊർജ്ജക്ഷയം തുടങ്ങിയ പാർശ്വഫലങ്ങളുണ്ടായേക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു. കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവുമുള്ളവർ തുടങ്ങിയവർ പതിവായോ അമിതമായോ കഴിക്കുന്നത് അപകടകരമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENERGY DRINKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360