SignIn
Kerala Kaumudi Online
Friday, 19 June 2026 8.21 AM IST

പേര് വെട്ടി കേന്ദ്ര സര്‍ക്കാര്‍, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഇനി ഇന്ദിരയും നര്‍ഗീസുമില്ല

READ ENGLISH VERSION
film-awards

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേര് മാറ്റത്തിനുള്ള ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, നര്‍ഗീസ് ദത്ത് എന്നിവരുടെ പേരില്‍ നല്‍കിയിരുന്ന പുരസ്‌കാരങ്ങളുടെ പേരാണ് മാറ്റിയത്.

നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിന്റെ പേരില്‍ നിന്നാണ് ഇന്ദിരാ ഗാന്ധിയെ ഒഴിവാക്കിയിരിക്കുന്നത്.

ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ നിന്ന് നര്‍ഗീസ് ദത്തിന്റെ പേരും നീക്കി. പ്രിയദര്‍ശന്‍ ഉള്‍പ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ ശുപാര്‍ശകള്‍ വാര്‍ത്ത വിനിമയ മന്ത്രാലയം അംഗീകരിച്ചു.

അതേസമയം ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡിനടക്കം നല്‍കിയിരുന്ന സമ്മാനത്തുകയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FILM AWARDS, INDIRA GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360