
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിച്ച മഹാറാലിയിൽ സംഘാടകർ അവകാശപ്പെട്ട പത്തു ലക്ഷം പേർ എത്തിയില്ലെങ്കിലും ഡൽഹി അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യ സഖ്യത്തിലെ വിവിധ പാർട്ടികൾ തങ്ങളുടെ പരമാവധി പ്രവർത്തകരെ എത്തിക്കാൻ ശ്രമിച്ചിരുന്നു.
ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകർ പരമ്പരാഗത വസ്ത്രം ധരിച്ചാണ് എത്തിയത്. പരമ്പരാഗത താളവാദ്യങ്ങളുടെ അകമ്പടിയിൽ ചിലർ നൃത്തം ചെയ്തും പ്രതിഷേധിച്ചു. ചിലർ തെരുവ് നാടകങ്ങൾ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ഉയർത്തിക്കാട്ടുന്ന കാർട്ടൂൺ ബാനറുകളും പ്രത്യക്ഷപ്പെട്ടു.
പ്രധാന വേദിയായ രാംലീലയ്‌ക്ക് പുറമെ ഡൽഹിയിലെ പ്രധാന റോഡുകൾ, കൈവഴികൾ, കവലകൾ, ഫ്ലൈഓവറുകൾ എന്നിവിടങ്ങളിലെല്ലാം കൊടികളും ബാനറുകളും പ്ളക്കാർഡുകളുമേന്തിയ പ്രവർത്തകരാൽ നിറഞ്ഞു. കർണാടകയിൽ നിന്നുള്ള പ്രവർത്തകർ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത വോട്ടർമാരുടെ പേരുകൾ ഉൾക്കൊള്ളിച്ച 20 മീറ്റർ നീളമുള്ള തുണിയിൽ നിർമ്മിച്ച ബാനർ തയ്യാറാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |