SignIn
Kerala Kaumudi Online
Monday, 02 November 2026 10.57 AM IST

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ ഒ എസ് എം ഒഴിവാക്കുന്നു? അവസാനിക്കുന്നത് നീണ്ടനാളത്തെ ആശങ്ക

cbse-exam
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ ഓൺസ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) മൂല്യനിർണയം ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. സിബിഎസ്ഇ ജനറൽ ബോഡിയിൽ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞവർഷത്തെ വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് ഒഎസ്എം ഒഴിവാക്കാൻ സിബിഎസ് നിർബന്ധിതമായത്.

ഈ വർഷം മുതൽ പത്താംക്ലാസിലും ഒഎസ്എം നടപ്പാക്കുമെന്നാണ് കഴിഞ്ഞവർഷം അധികൃതർ പറഞ്ഞിരുന്നത്. സാധാരണഗതിയിൽ ഫെബ്രുവരിയിലാണ് പന്ത്രണ്ടാംക്ലാസ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷ ആരംഭിക്കാൻ കഷ്ടിച്ച് മൂന്നുമാസംമാത്രം ശേഷിക്കുമ്പോഴും ഒഎസ്എം സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലായിരുന്നു.

ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിനെതിരെ കഴിഞ്ഞവർഷം വ്യാപക പരാതികളാണ് ഉയർന്നത്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിൽ പിഴവുകൾ സംഭവിച്ചതായും ചില ഉത്തരക്കടലാസുകൾ ശരിയായ രീതിയിൽ വിലയിരുത്തപ്പെട്ടില്ലെന്നമായിരുന്നു ആരോപണം. ആദ്യം ഇത് സിബിഎസ്ഇ തള്ളിക്കളഞ്ഞെങ്കിലും തെളിവുകൾ ഒന്നൊന്നായി പുറത്തുവന്നതോടെ ഒടുവിൽ തെറ്റ് സമ്മതിക്കേണ്ടിവന്നു.

അതേസമയം, പരീക്ഷകളുടെ ടൈംടേബിൾ സിബിഎസ്ഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ സമയക്രമവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ടൈംടേബിൾ പ്രഖ്യാപിക്കാൻ ഏറെ വൈകിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ബോർഡ് പരീക്ഷകൾക്കായി താൽക്കാലിക ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചത് 2025 സെപ്തംബർ 24നാണ്. തുടർന്ന് അന്തിമ ടൈംടേബിൾ 2025 ഒക്ടോബർ 30ന് പ്രസിദ്ധീകരിച്ചു.

പരീക്ഷകൾ ആരംഭിക്കുന്നതിന് 146 ദിവസം മുമ്പാണ് കഴിഞ്ഞ വർഷം താൽക്കാലിക സമയക്രമം പ്രസിദ്ധീകരിച്ചത്. ഇതിലൂടെ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നേരത്തേ ആസൂത്രണം ചെയ്യാൻ സാധിച്ചിരുന്നു. അടുത്തയാഴ്ചയോടെ ടൈംടേബിൾ പുറത്തുവരും എന്നാണ് ഇപ്പോൾ അറിയുന്നത്.

English Summary

CBSE may abandon on-screen marking (OSM) for 12th-class exam valuation due to widespread complaints of errors last year. A decision is expected from the CBSE General Body. The potential removal follows student and parent anxiety over valuation clarity. Additionally, the announcement of the exam timetable is significantly delayed, causing further concerns among stakeholders.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CBSE OSM SYSTEM, CBSE CLASS 12 EXAM 2026, CBSE OSM CANCELLATION, CBSE BOARD EXAM NEWS, CBSE OSM MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360