ദുബായ്: വനിതാ ട്വന്റി-20 ഏഷ്യാകപ്പിൽ ചിരവൈരികളായ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 55 റൺസിന് പുറത്തായപ്പോൾ, ഇന്ത്യ 8.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്ത് വിജയലക്ഷ്യം മറികടന്നു. 68 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ ജയം. 29 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് ഇന്ത്യ പതറിയെങ്കിലും ക്യാപ്ടൻ ഹർമൻപ്രീത് കൗറും ഓൾറൗണ്ടർ ദീപ്തി ശർമയും ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഹർമൻപ്രീത് 18 റൺസും ദീപ്തി 12 റൺസുമായി പുറത്താകാതെ നിന്നു.
ഷഫാലി വർമ്മ, പ്രതീക റാവൽ, സ്മൃതി മന്ദാന എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തിൽ നഷ്ടമായത്. പാകിസ്ഥാനായി ഫാത്തിമ സന മൂന്ന് വിക്കറ്റുകളും വീഴ്ത്തി. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ പാകിസ്ഥാൻ ബാറ്റർമാർക്ക് കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല. 19ാം ഓവറിൽ പാകിസ്ഥാൻ 55 റൺസിന് ഓൾഔട്ടായി. വനിതാ ട്വന്റി-20 രാജ്യാന്തര ക്രിക്കറ്റിലെ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്.
ശ്രീ ചരാണിയും പ്രേമ റാവത്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി പാകിസ്ഥാൻ ബാറ്റിംഗ് നിരയെ തകർത്തു. ദീപ്തി ശർമ രണ്ട് വിക്കറ്റും ഷഫാലി വർമ്മ ഒരു വിക്കറ്റും നേടി. റൺഔട്ടിലൂടെയായിരുന്നു ഒരു വിക്കറ്റ് . പാകിസ്ഥാന്റെ ഒമ്പത് വിക്കറ്റുകളും സ്പിന്നർമാരാണ് സ്വന്തമാക്കിയത്. 3 ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രീ ചരാണിയാണ് കളിയിലെ താരം.
India defeated arch-rivals Pakistan by seven wickets in the Women's T20 Asia Cup. Pakistan was bowled out for a meager 55 runs, their lowest ever T20I total. India chased the target of 57 runs in just 8.4 overs, propelled by Captain Harmanpreet Kaur and Deepti Sharma. Spinners dominated the match, with Sri Charani named Player of the Match for her three wickets.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |