
ന്യൂഡൽഹി : ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി വൻസംഘം എത്തിയിട്ടുണ്ട്. ഇതുവരെ ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരിൽ നിന്ന് ഫോൺ കാളുകൾ ലഭിക്കുന്നതായും രക്ഷാപ്രവർത്തകർ അവരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഡൽഹി എം.എൽ.എ അനിൽ ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ട ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡൽഗി സത്യനികേതനിലുള്ള ഹോസ്റ്റൽ പി.ജി കെട്ടിടം തകർന്നു വീണത്. 40- 50 വർഷം പഴക്കമുള്ള അഞ്ചു നിലക്കെട്ടിടമാണിത്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് താമസിക്കുന്നത്. മോട്ടിലാൽ നെഹ്റു കോളേജ്, ആത്മാറാം സനാതൻ ധർമ്മ കോളേജ്, ശ്രീ വെങ്കിടേശ്വര കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണിവർ. 60ഓളം വിദ്യാർത്ഥികൾ ഉണ്ടെന്നാണ് വിവരം.
അതേസമയം അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഡൽഹി എയിംസിൽ കൂടുതൽ കിടക്കകൾ സജ്ജീകരിച്ചു. അവധിയിലുള്ള ആരോഗ്യ പ്രവർത്തകരെയും തിരിച്ചുവിളിച്ചിട്ടുണ്ട്. പരിക്കേറ്റവരെ എയിംസിലെ ട്രോമാ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
Three people have died following a hostel building collapse in Delhi's Satyaniketan area. Nine individuals have been rescued, five of whom are in serious condition. Rescue operations are ongoing, with workers maintaining contact with those trapped under the debris. The 40-50 year old, five-story building near Delhi University's South Campus collapsed Sunday afternoon.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |