SignIn
Kerala Kaumudi Online
Saturday, 16 May 2026 3.02 AM IST

കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ അന്തരിച്ചു

d-sudhakar

ബംഗളൂരു: കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ (66) അന്തരിച്ചു. ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3.15നായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.

ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്ന അദ്ദേഹം കർണാടക സർക്കാരിലെ ആസൂത്രണ - സ്ഥിതിവിവരക്കണക്ക് വകുപ്പാണ് കൈകാര്യം ചെയ്‌തിരുന്നത്. 2004ൽ ചല്ലക്കെരെയിൽ നിന്നാണ് ഡി സുധാകർ ആദ്യമായി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അതിർത്തി നിർണയത്തെത്തുടർന്ന് ചല്ലക്കെരെ മണ്ഡലം പട്ടികവർഗക്കാർക്കായി സംവരണം ചെയ്തു. ഇതേത്തുടർന്നാണ് അദ്ദേഹം ഹിരിയൂരിലേക്ക് മാറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, D SUDHAKAR, PASSES AWAY, KARNATAKA MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360