പൂനെ: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചവ്യവസായി കേതൻ അഗർവാൾ കൊലപാതക കേസിൽ പൂനെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ശനിയാഴ്ച വഡ്ഗാവ് മാവൽ കോടതിയിലാണ് 5053 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചത്. കേസിലെ നിർണായക തെളിവുകളും രേഖകളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ജൂൺ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോഹഗഡ് കോട്ടയിൽ സിയയോടൊപ്പം ട്രക്കിംഗ് യാത്രയ്ക്കിടെ കേതൻ ഒരു മലയിടുക്കിൽ വീണ് മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്നത്. അപകടമരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ലോണാവാല റൂറൽ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കോട്ടയിലെ ടിക്കറ്റ് കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആസൂത്രിത കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേതന്റെ വധു സിയ ഗോയൽ, കാമുകൻ ചേതൻ ചൗധരി, റിതേഷ് ഹംഗെ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾക്കെതിരെയുള്ള മൊബൈൽ ഫോൺ ഡാറ്റ, കോൾ റെക്കോർഡുകൾ സന്ദേശങ്ങൾ, ചിത്രങ്ങൾ, സാക്ഷിമൊഴികൾ, തുടങ്ങിയ നിരവധി തെളിവുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പൂനെ റൂറൽ പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.കൊലപാതകത്തിന് മുൻപ് പ്രതി സിയ ഗോയൽ ഓൺലൈനിൽ നടത്തിയ തിരച്ചിലുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ലോഹഗഡ് കോട്ടയിലുണ്ടായ സമാനമായ മറ്റൊരു സംഭവത്തിൽ ഒരു സ്ത്രീ മരിച്ചതിനെക്കുറിച്ച് സിയ ഇന്റർനെറ്റിൽ പരതിയിരുന്നു. കൂടാതെ, മേഘാലയയിൽ ഹണിമൂണിനിടയിൽ ദമ്പതികളിൽ ഒരാൾ കൊല്ലപ്പെട്ട സോനം രഘുവൻഷി കേസും പ്രതികൾ പഠിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ രാജ രഘുവൻഷി കഴിഞ്ഞ വർഷം മേയിൽ മേഘാലയയിൽ വച്ച് കൊല ചെയ്യപ്പെട്ട സംഭവവും രാജ്യവ്യാപകമായി ചർച്ചയായിരുന്നു.
Pune Rural Police submitted a massive 5,053-page chargesheet in the Vadgaon Maval court regarding the sensational murder of realtor Ketan Agarwal, who was pushed to his death from Lohagad Fort on June 18.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |