ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായി മുൻ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എംകെ സ്റ്റാലിൻ. പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസിനൊപ്പം സമരപരിപാടികൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാലിന്റെ അദ്ധ്യക്ഷതയിൽ ചെന്നൈയിൽ ചേർന്ന പാർട്ടി എം.പിമാരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
യോഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് സ്റ്റാലിൻ ഉന്നയിച്ചത്. 'പിന്നിൽനിന്ന് കുത്തിയവർക്കൊപ്പം പ്രവർത്തിക്കില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എസ്.ഐ.ആർ വിഷയത്തിൽ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത യോഗം, വോട്ടർപട്ടിക പരിഷ്കരണ നടപടികൾ നിർത്തിവയ്ക്കണമെന്നും ബാലറ്റ് പേപ്പർ സംവിധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും ഡി.എം.കെ ആരോപിച്ചു. സിജെപി അടക്കമുള്ള വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഡിംഎകെ വ്യക്തമാക്കി.
പ്രതിഷേധക്കാർക്കെതിരായ നടപടികളിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സ്റ്റാലിൻ നേരത്തെയും രംഗത്തെത്തിയിരുന്നു. തിരംഗ മാർച്ചിന് മുന്നോടിയായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത നടപടിയെ വ്യാഴാഴ്ച അദ്ദേഹം ശക്തമായി അപലപിച്ചു. അഭിജീത്തും നേഹബോറയെയും എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാതെ തടങ്കലിൽ വയ്ക്കുന്നത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. ഇരുവരെയും ഉടൻ വിട്ടയയ്ക്കണമെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രക്ഷോഭത്തെ തകർക്കാനുള്ള ഓരോ നീക്കവും അതിനെ കൂടുതൽ ശക്തമാക്കുകയേയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'ഗ്യാനേഷ് കുമാർ പുറത്തുപോകണം' എന്നർത്ഥമുള്ള ഹാഷ്ടാഗും കുറിപ്പിനൊപ്പം ചേർത്തു. എസ്.ഐ.ആറിനെതിരായ പോരാട്ടത്തിൽ സി.ജെ.പിക്ക് നിയമസഹായം നൽകുമെന്നും ഡി.എം.കെ അദ്ധ്യക്ഷൻ വ്യക്തമാക്കിയിരുന്നു.
DMK President M.K. Stalin has pledged support for the CJP's Delhi protest demanding Chief Election Commissioner Gyanesh Kumar's resignation, while criticizing Congress for "backstabbing" and refusing to join their protest programs. Stalin condemned the illegal detention of CJP founder Abhijit Deepke and Neha Bora, demanding their release and an end to suppressing peaceful protests. The DMK also called for restoring the ballot paper system.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |