SignIn
Kerala Kaumudi Online
Sunday, 18 October 2026 1.03 AM IST

ചായയിലെ കീടനാശിനി അവശിഷ്ടങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു

tea

കൊച്ചി: ചായയിലെ രണ്ട് കീടനാശിനികളുടെ അവശിഷ്ടങ്ങൾക്ക് പരമാവധി പരിധി നിശ്ചയിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) നിർദേശം. അസറ്റാമിപ്രിഡിന് കിലോഗ്രാമിൽ 20 മില്ലിഗ്രാമും ഇമിഡാക്ലോപ്രിഡിന് 50 മില്ലിഗ്രാമുമാണ് കരട് ചട്ടത്തിൽ നിർദേശിച്ചിട്ടുള്ളത്. ഒക്ടോബർ 16ന് ഗസറ്റിൽ പ്രസിദ്ധീകരിച്ച കരട് ചട്ടങ്ങൾ അന്തിമമാക്കിയിട്ടില്ല.

ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി അവശിഷ്ടങ്ങൾ പരിശോധിക്കുന്നതിനും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനും വ്യക്തമായ മാനദണ്ഡം ഉറപ്പാക്കുകയാണ് ലക്ഷ്യം. അസറ്റാമിപ്രിഡിന് ഇന്ത്യ നിർദേശിച്ച പരിധി ജപ്പാനിലെ 30 പി.പി.എമ്മിനേക്കാളും അമേരിക്കയിലെ 50 പി.പി.എമ്മിനേക്കാളും കുറവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇമിഡാക്ലോപ്രിഡിന്റെ പരിധി അന്താരാഷ്ട്ര കോഡെക്സ് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് നിർദേശിച്ചത്.

ചായയിലെ അവശിഷ്ടങ്ങൾ നിരീക്ഷിക്കുന്നതിനും പരിശോധനാ ലാബുകൾക്കും തേയില ഉത്പാദകർക്കും ഏകീകൃത മാനദണ്ഡം സഹായമാകും. കരടു ചട്ടങ്ങൾ അന്തിമമാക്കിയ ശേഷം പുതിയ പരിധികൾ പ്രാബല്യത്തിൽ വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360