SignIn
Kerala Kaumudi Online
Sunday, 28 June 2026 1.14 PM IST

കെഎസ്ആർടിസി ബസ് ഡ്രൈവറുടെ സമയോചിത ഇടപെടൽ; കർണാടക ആർടിസി ജീവനക്കാരനിത് രണ്ടാം ജന്മം

READ ENGLISH VERSION
accident

ബംഗളൂരു: കെഎസ്ആർടിസി ബസിനു മുൻപിലേക്കുവീണ കർണാടക ആർടിസി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൈസൂരു- ബംഗളൂരു ഹൈവേയിൽ പഞ്ചറായ ബസിന്റെ ടയർ മാറ്റുന്നതിനിടെയാണ് കർണാടക ബസ് ജീവനക്കാരൻ അപകടത്തിൽപ്പെട്ടത്. ടയർ മാറ്റുന്നതിനിടെ തന്റെ നേർക്കുപാഞ്ഞുവന്ന ലോറി ഇടിയ്‌ക്കുമെന്ന് കരുതി മറുവശത്തേയ്‌ക്ക് ഓടാൻ ശ്രമിക്കവെ പിന്നാലെ വന്ന കെഎസ്ആർടിസി ബസിനിടയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ കെഎസ്ആർടിസി ഡ്രൈവർ ബസ് ഡിവൈഡറിലേക്ക് വെട്ടിച്ചുമാറ്റിയതിനാലാണ് ജീവനക്കാരൻ രക്ഷപ്പെട്ടത്.

കോഴിക്കോട് സ്വദേശിയായ നസീഫാണ് കെഎസ്ആർടിസി ബസ് ഓടിച്ചിരുന്നത്. നിറയെ യാത്രക്കാരുമായി സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. പെട്ടെന്ന് വെട്ടിച്ചുമാറ്റിയ ബസ് ഡിവൈഡറിലിടിച്ച് നിന്നതിനാലാണ് വലിയൊരു അപകടം ഒഴിവായത്. സമയോചിതമായി ഇടപെട്ട് അപകടം ഒഴിവാക്കിയ നസീഫിന് വലിയ അഭിനന്ദനങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, SURVIVAL, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360