SignIn
Kerala Kaumudi Online
Saturday, 18 July 2026 1.55 AM IST

ഇലവനിൽ ആരൊക്കെ

world-cup

മിഡ്ഫീൽഡിൽ കളി കേന്ദ്രീകരിക്കുകയും പന്ത് ഹോൾഡ് ചെയ്യുകയും പാസ് ചെയ്യുകയും ചെയ്യുന്ന രീതിയാണ് സ്പെയ്നിന്റേത്. ബാൾ റിക്കവറിയുടെ വേഗമാണ് അവരുടെ പ്ളസ് പോയിന്റ്. 4-3-3 ശൈലിയിലാകും കളി.

ഡിഫൻഡർമാരായി കുക്കറേല, വാവു കുബാർസി, അയ്മറിക് ലാപോർട്ടേ,പെഡ്രോ പോറോ എന്നിവരാണുള്ളത്. ഇതിൽ കുക്കറേലയും പെഡ്രോയും വിംഗുകളിലൂടെ അതിവേഗം എതിർബോക്സിലേക്ക് കയറുകയും അതിലും വേഗത്തിൽ തിരിച്ചെത്തുകയും ചെയ്യുന്നവർ.

മിഡ്ഫീൽഡിന്റെ നിയന്ത്രണം ക്യാപ്ടൻ റൊഡ്രിക്കാണ്. പെഡ്രിയും മൈക്കേൽ മെറീനോയും അല്ലെങ്കിൽ ഫാബിയൻ റൂയിസും അലക്സ് ബയേനയും ഒപ്പമുണ്ടാകും.

മുന്നേറ്റത്തിൽ വിംഗുകളിൽ യമാലും നിക്കോ വില്യംസും അണിനിരക്കും. ഫിനിഷിംഗ് ടച്ചുള്ള ഒയാർസബാലാകും സെന്റർ ഫോർവേഡ്. നിക്കോ വില്യംസ് പകരക്കാരനായിറങ്ങുകയാണെങ്കിൽ ഡാനി ഓൾമോ ആദ്യ ഇവനിലുണ്ടാകും.

മെസിയാകും അർജന്റീന ടീമിന്റെ നെടുംതൂണെങ്കിലും മുൻനിരയിൽ എതിർ ഡിഫൻഡർമാർക്ക് മുന്നിലേക്ക് മെസിയെ ഇട്ടുകൊടുക്കില്ല. അൽപ്പം പിന്നിലേക്ക് നീങ്ങിയാവും മെസി കളിക്കുക. ഒരു വിംഗറുടെ റോളിലേക്ക് മെസി മാറും.

ഡിഫൻസിൽ തഗ്ളിയാഫിക്കോ, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നഹുവേൽ മൊളീന എന്നിവരാണ് കോട്ടകെട്ടാനുണ്ടാവുക. അറ്റാക്കിംഗും കൂടി ലക്ഷ്യമിടുന്ന ഡിഫൻഡർമാർ അർജന്റീന നിരയിൽ അധികമില്ല. നിക്കോളാസ് ഓട്ടമെൻഡി പകരക്കാരനായെത്തും.

മിഡ്ഫീൽഡിൽ ലിയാൻഡോ പരേഡേസും ആൻസോയും അലക്സിസ് മക് അലിസ്റ്ററുമാണ് പന്ത് റിക്കവറിയ്ക്കും മുന്നേറ്റങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നേതൃത്വം നൽകുക. ഇന്റർസെപകഷൻസിൽ പരേഡേസ് മിടുക്കനാണ്.

മുന്നേറ്റത്തിൽ ജൂലിയൻ അൽവാരേസിനെ സെന്ററിൽ നിയോഗിച്ച് പാർശ്വങ്ങളിലൂടെ മെസിയും ഗ്വിലിയാനോ സിമിയോണിയും പന്തെത്തിക്കും. സിമിയോണി എതിർമിഡ്ഫീൽഡർമാരെ ശാരീരികമായിക്കൂടി ആക്രമിക്കാൻ കെൽപ്പുള്ള താരമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARGENTINA SPAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360