SignIn
Kerala Kaumudi Online
Friday, 17 July 2026 11.02 PM IST

ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു; വിടപറഞ്ഞത് ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ 

sir-gary-sobers
സര്‍ ഗാരി സോബേര്‍സ് (ഫയല്‍ ചിത്രം)

ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസ് മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ സര്‍ ഗാരി സോബോഴ്‌സ് അന്തരിച്ചു. 89 വയസ്സായിരുന്നു. ബാര്‍ബഡോസിലെ വീട്ടില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി മകന്‍ ഡാനിയേല്‍ സ്ഥിരീകരിച്ചു. വിന്‍ഡീസ് ക്രിക്കറ്റിന്റെ പ്രതാപകാലത്തെ ലോകോത്തര താരമായിരുന്നു സോബേഴ്‌സ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി തുടരെയുള്ള ആറ് പന്തുകളില്‍ സിക്‌സറടിച്ച താരമാണ് സോബേഴ്‌സ്. ഈ മാസം 28ന് 90ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം.

1954 മുതല്‍ 1974 വരെയാണ് അദ്ദേഹം വെസ്റ്റിന്‍ഡീസിനായി കളിച്ചത്. ഇക്കാലയളവില്‍ 93 ടെസ്റ്റുകളില്‍ നിന്നായി 26 സെഞ്ച്വറികളോടെ 57.78 ശരാശരയില്‍ 8,032 റണ്‍സാണ് സമ്പാദ്യം. 30 അര്‍ദ്ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഇടങ്കയ്യന്‍ ബാറ്ററും ഇടങ്കയ്യന്‍ മീഡിയം പേസറുമായ സോബേഴ്‌സ് ടെസ്റ്റ് ക്രിക്കറ്റില്‍ 235 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഒരേയൊരു ഏകദിന മത്സരം മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഒരു വിക്കറ്റ് ആണ് നേട്ടം.

സോബേഴ്‌സിനോടുള്ള ആദരസൂചകമായി 2004 മുതല്‍ ഐസിസി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് നല്‍കുന്ന ട്രോഫിക്ക് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിട്ടുള്ളത്. കളിക്കളത്തില്‍ സജീവമായിരുന്ന കാലത്ത് മികച്ച ഫീല്‍ഡര്‍ എന്ന നിലയിലും സര്‍ ഗാരി സോബേഴ്‌സ് പേരെടുത്തിരുന്നു. പേസ് ബൗളിംഗിന് പുറമേ ഇടങ്കൈ ഓര്‍ത്തഡോക്‌സ് ബൗളിംഗ്, കൈക്കുഴ സ്പിന്നര്‍ എന്നീ വേരിയേഷനുകളും അദ്ദേഹം പരീക്ഷിച്ചിരുന്നു.

1968ല്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ നോട്ടംഗാമിനായി കളിക്കുമ്പോള്‍ ഗ്ലാമര്‍ഗണിനെതിരെയാണ് തുടരെ ആറ് സിക്‌സറുകള്‍ പായിച്ച് ലോക റെക്കോഡിട്ടത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 28,000ല്‍ അധികം റണ്‍സും 1043 വിക്കറ്റുകളുമാണ് സോബേഴ്‌സിന്റെ പേരിലുള്ളത്.

English Summary

westindies cricket legend sir gary sobers passes away at 89

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GARY SOBERS, DEATH, ALL ROUNDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360