SignIn
Kerala Kaumudi Online
Friday, 06 November 2026 1.29 AM IST

ക്യാമ്പസുകളിലെ ജാതിവിവേചനം: ചട്ടങ്ങൾ പുന:പരിശോധിക്കും

sc

ന്യൂഡൽഹി: ക്യാമ്പസുകളിലെ ജാതിവിവേചനം നേരിടാൻ രൂപീകരിച്ച യു.ജി.സി ചട്ടങ്ങളിലെ പിന്നാക്ക വിഭാഗത്തിന് അനുകൂലമായ വ്യവസ്ഥകൾ പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ. ഇതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എല്ലാ വിഭാഗം വിദ്യാ‌ർത്ഥികളുടെയും താത്പര്യം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് ശ്രമമെന്ന് സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്ത അറിയിച്ചു. 'എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലെ അംഗങ്ങൾക്കെതിരെ ജാതിയുടെയും ഗോത്രത്തിന്റെയും പേരിൽ വേ‌ർതിരിവ് കാണിക്കുന്നത് ജാതിവിവേചനം' എന്ന ചട്ടങ്ങളിൽ വ്യാഖ്യാനിച്ചിരുന്നു. എന്നാലിത് ജനറൽ കാറ്റഗറി വിദ്യാർത്ഥികൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജികളെത്തുകയായിരുന്നു. ഇന്നലെ വിഷയം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോഴാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. തുടർന്ന് ഹർജികൾ പരിഗണിക്കുന്നത് മാറ്റി. ചട്ടങ്ങൾ നടപ്പാക്കുന്നത് ഇക്കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി സ്റ്റേ ചെയ്‌തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360