SignIn
Kerala Kaumudi Online
Saturday, 12 September 2026 10.30 PM IST

'സാറെ തോക്കുണ്ടോ ഒന്നെടുക്കാൻ'; പൊലീസ് സ്റ്റേഷനിൽ പുള്ളിപ്പുലി കയറി

READ ENGLISH VERSION
leopard

നീലഗിരി: തമിഴ്‌നാട് നീലഗിരി നടുവട്ടം പൊലീസ് സ്റ്റേഷനിൽ പുള്ളിപ്പുലി കയറി. ഇന്നലെ രാത്രി 8.30ഓടെയാണ് പുലി സ്റ്റേഷനിലെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കതക് അടച്ചതിനാലാണ് പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. പുലി സ്റ്റേഷനിലേക്ക് കയറിവരുന്നതും കുറച്ച് നേരം അവിടെ നിന്ന ശേഷം ഇറങ്ങി പോകുന്നതും വീഡിയോയിൽ ഉണ്ട്. നായ്ക്കളെ വേട്ടയാടാൻ കാടിറങ്ങിയ പുലിയാണെന്നാണ് വനംവകുപ്പ് പറയുന്നത്. നീലഗിരി പ്രദേശത്ത് പുള്ളിപ്പുലികളുടെ എണ്ണത്തിൽ വലിയ രീതിയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

പുള്ളിപ്പുലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. 'ഒരു ആവശ്യത്തിന് നോക്കിയാൽ ആരും കാണില്ല',​ 'പരാതി നൽകാൻ വന്നതാണോ എന്തോ',​ 'സാറേ എന്നെ കാട്ടിൽ എല്ലാവരും.ങ്ങേ.ഇവിടെ ആരും ഇല്ലേ. ഒരു ആവശ്യത്തിന് വന്നാൽ ഒരുത്തനും ഇവിടെ ഉണ്ടാകില്ല',​ '‌ഡ്യൂട്ടി ടൈമിൽ എല്ലാം ഉറക്കമായിരിക്കും',​ 'പുലിയുടെ പരാതി കേൾക്കാൻ പോലും മനസുകാണിക്കാത്ത പോലീസ്',​ 'സാറെ തോക്കുണ്ടോ ഒന്നെടുക്കാൻ'- ഇങ്ങനെ പോകുന്നു കമന്റുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, POLICE, LEOPARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360