
ന്യൂഡൽഹി: ഇന്ത്യയുടെ കൈവശം 190 ആണവ പോർമുനകളുണ്ടെന്ന് ഫെഡറേഷൻ ഒഫ് അമേരിക്കൻ സയന്റിസ്റ്റ്സ് (എഫ്.എ.എസ്) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആയുധനിലവാരത്തിലുള്ള പ്ലൂട്ടോണിയം ശേഖരം ഏകദേശം 730 കിലോഗ്രാമാണ്. ഇതുപയോഗിച്ച് 225 വരെ ആണവ പോർമുനകൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ ആണവശേഷി സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിടാറില്ല.
പുതിയ ആണവായുധ സംവിധാനങ്ങൾക്കായി പോർമുനകൾ കൂട്ടിച്ചേർത്തതാണ് ശേഖരം ഉയരാൻ കാരണം. ആണവമിസൈലുകളുടെ വികസനവും പുതിയ സംവിധാനങ്ങൾ വിന്യസിക്കുന്നതിനുള്ള തയ്യാറെടുപ്പും ഇന്ത്യ തുടരുകയാണ്. പാകിസ്ഥാന്റെ കൈവശം 170 ആണവ പോർമുനകളുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം ചൈനയുടെ ശേഖരം 620 ആയി കണക്കാക്കുന്നു.
പൊതുവായി ലഭ്യമായ വിവരങ്ങളുടെയും ഉപഗ്രഹചിത്രങ്ങളുടെയും ആണവായുധ നിർമാണത്തിന് ഉപയോഗിക്കുന്ന പ്ലൂട്ടോണിയം, സമ്പുഷ്ട യുറേനിയം തുടങ്ങിയ വസ്തുക്കളുടെ ലഭ്യത സംബന്ധിച്ച കണക്കുകൂട്ടലുകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയതെന്നും എഫ്.എ.എസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |