
ആനയ്ക്ക് ചികിത്സ തുടരുമെന്ന് വൻതാര
ജാംനഗർ: കൊൽഹാപൂരിലെ മഹാദേവി എന്നറിപ്പെടുന്ന മാധുരിയെന്ന ആനയെ തിരിച്ചയക്കാനുള്ള ഉന്നതാധികാര സമിതിയുടെ(എച്ച്.പി.സി) ഉത്തരവ് പൂർണമായും പാലിക്കുമെന്ന് വൻതാര വ്യക്തമാക്കി. മാധുരിയുടെ കസ്‌റ്റഡി വൻതാര ആവശ്യപ്പെട്ടിരുന്നില്ലെന്നും എച്ച്.പി.സിയുടെ നിർദേശപ്രകാരമാണ് 2025 ജൂലായ് 30ന് ആനയെ ജാംനഗറിലെത്തിച്ച് പരിചരണം നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. സെപ്തംബർ ഒൻപതിനാണ് മാധുരിയെ കൊൽഹാപൂരിലേക്ക് തിരിച്ചയക്കാൻ എച്ച്.പി.സി അനുമതി നൽകിയത്. ഘോഷയാത്രയ്ക്കോ മറ്റ് ആവശ്യങ്ങൾക്കോ ആനയെ ഉപയോഗിക്കരുതെന്ന കർശന വ്യവസ്ഥകളുണ്ട്. 24 മണിക്കൂറും പരിചരണം ഉറപ്പാക്കണം. രണ്ടാഴ്ച കൂടുമ്പോൾ വൈദ്യ പരിശോധന നടത്തണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. മാധുരിയുടെ ആരോഗ്യനില ചികിത്സയിലൂടെ മെച്ചപ്പെട്ടെങ്കിലും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്ന് വൻതാര അറിയിച്ചു.
കൊൽഹാപൂരിലെത്തിച്ചതിനു ശേഷവും വൻതാരയിലെ വെറ്ററിനറി ഡോക്‌ടർമാർ രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്തി റിപ്പോർട്ട് അധികൃതർക്ക് നൽകും. നാന്ദാനിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വൻതാര സഹായം നൽകിയിട്ടുണ്ടെന്നും തുടർന്നും സഹകരിക്കുമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |