
ന്യൂഡൽഹി: ഔദ്യോഗിക നയതന്ത്ര ചർച്ചകൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെയും
സൗഹൃദ നിമിഷങ്ങൾക്ക് കുറവുണ്ടായില്ല. കൂടിക്കാഴ്ചയ്ക്കെത്തിയപ്പോൾ ഇരുവരും കൈകൊടുത്തു. ശേഷം ആലിംഗനം. ചർച്ചകൾ കഴിഞ്ഞ് പ്രോട്ടോക്കോളുകൾക്കപ്പുറം ഒരു സൗഹൃദയാത്ര. ഇരുവരും ഒരേ കാറിൽ ഇൻനോപ്രോം ഇന്ത്യ പ്രദർശനത്തിലേക്ക്. പുട്ടിന്റെ കാറിൽ ഇരുവരും ഒരുമിച്ച് സഞ്ചരിക്കുന്നത് ഇത് മൂന്നാം തവണ. യാത്രയ്ക്കുമുമ്പ് പുട്ടിന് മോദി തമിഴ് ക്ലാസിക് കൃതിയായ തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ചു. തമിഴ് കവിയും ദാർശനികനുമായ തിരുവള്ളുവരുടെ 1,330 കുറളുകൾ ഉൾപ്പെട്ട കൃതി നൽകിയത് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ സന്ദേശവുമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |